General News

യുപി ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി പിന്നില്‍

Wed, Mar 14, 2018

Arabianewspaper 659
യുപി ലോക്‌സഭാ  ഉപതിരഞ്ഞെടുപ്പില്‍ ബിജെപി പിന്നില്‍

യുപിയിലെ രണ്ട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ എസ്പി-ബിഎസ്പി സഖ്യത്തിന് മേല്‍ക്കൈ. മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് പതിറ്റാണ്ടുകളായി മത്സരിച്ച് വിജയിച്ച് വന്ന മണ്ഡലമായ ഗൊരഖ് പൂരില്‍ എസ്പി സ്ഥാനാര്‍ത്ഥിയാണ് മുന്നിട്ടു നില്‍ക്കുന്നത്.. ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യയുടെ മണ്ഡലത്തിലും എസ്പി സ്ഥാനാര്‍ത്ഥി ലീഡ് ചെയ്യുകയാണ്.


എസ്പിയുടെ പ്രവീണ്‍ കുമാര്‍ നിഷാദ് ബിജെപിയുടെ ഉപേന്ദ്ര ധത്ത് ശുക്ലയേക്കാള്‍ മുന്നിലാണ്. രണ്ടിടത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വളരെ പിന്നിലാണ്.


അതിനിടെ ബിഹാറിലെ അരാരിയ ലോക് സഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയും ആര്‍ജെഡിയും ഒപ്പത്തിനൊപ്പമാണ്.


1990 മുതല്‍ ബിജെപിയുടെ കുത്തകയായി കണ്ടുവരുന്ന മണ്ഡലത്തിലാണ് ഇക്കുറി ബിജെപിക്ക് അടിപതറിയത്. മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് 1998 മുതല്‍ ഇവിടെ നിന്നി തുടര്‍ച്ചയായി എംപിയാകുന്ന മണ്ഡലം കൂടിയാണ് ഖൊരഖ്പൂര്‍,


കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലമാണ് ഇത്. ഇക്കുറി ഉപതിരഞ്ഞെടുപ്പ് നടന്നപ്പോള്‍ നാല്‍പതു ശതമാനം പേരാണ് വോട്ടു രേഖപ്പെടുത്തിയത്. ഫൂല്‍പൂരില്‍ 38 ശതമാനം പേരുമാണ് വോട്ടു രേഖപ്പെടുത്തിയത്. ഒരു വര്‍ഷം പോലും കാലാവധി ഇല്ലാത്തതിനാല്‍ ഉപതിരഞ്ഞെടുപ്പിനോട് ജനങ്ങള്‍ വലിയ താല്‍പര്യം കാണിച്ചില്ലെന്നാണ് വിലയിരുത്തല്‍.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ