Entertainment News

ഉണ്ണിമുകുന്ദന്‍ ചാണക്യതന്ത്രത്തിലെ സുന്ദരിയുമായി

Sun, Feb 18, 2018

Arabianewspaper 2253
ഉണ്ണിമുകുന്ദന്‍ ചാണക്യതന്ത്രത്തിലെ സുന്ദരിയുമായി

നടന്‍ ഉണ്ണിമുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ പുതിയ ചിത്രത്തിലെ പോസ്റ്റര്‍ ഷെയര്‍ ചെയ്തു. സുന്ദരിയായ സ്ത്രീയുടെ ചിത്രം കണ്ട് അമ്പരന്നവരോട് ഉണ്ണി പറഞ്ഞത് ഇത് തന്റെ നല്ലപാതി കരിഷ്മ. ഇവളിലേക്ക് ഉള്ള എന്റെ യാത്ര അല്പം വേദനപൂര്‍വമായിരുന്നു. പക്ഷേ, ഇപ്പോള്‍ ഇവളെ കണ്ടുമുട്ടിയതോടെ ആ വേദനകള്‍ വിലമതിക്കാനാവത്താതാണെന്ന് ഞാന്‍ സമ്മതിക്കുന്നു. എന്നെയും കരിഷ്മയേയും അനുഗ്രഹിക്കണം. -ഉണ്ണിയുടെ ഫെയ്‌സ്ബുക്ക് പറയുന്നു.


ചാണക്യതന്ത്രം എന്ന ചിത്രത്തിലെ തന്റെ കഥാപാത്രത്തിന്റെ ലുക്കാണ് ഉണ്ണിപുറത്തുവിട്ടത്. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ചാണക്യതന്ത്രം. ഇതില്‍ സ്ത്രീയുടെ വേഷത്തിലുള്ള ലുക്കാണ് ഉണ്ണി പുറത്തുവിട്ടത്.


കരിഷ്മയായി ഉണ്ണിയെ അണിയൊച്ചുരുക്കുന്ന വീഡിയോയും ഇതിനകം പുറത്തു വന്നിട്ടുണ്ട്. ചിത്രം ഏപ്രില്‍ മൂന്നിനാണ് തീയ്യറ്റുകളില്‍ എത്തുക.


ഗ്ലാമറില്‍ മുങ്ങിയ സ്ത്രീവേഷം സോഷ്യല്‍ മീഡിയയില്‍ സംസാരവിഷയമാണ്. നേരത്തെ, നടന്‍ ദിലീപ് മലയാളത്തില്‍ മുഴു നീള സ്ത്രീ വേഷത്തില്‍ മായാമോഹിന് എന്ന ചിത്രത്തില്‍ എത്തിയിരുന്നു. അവൈ ഷണ്‍മുഖി എന്ന ചിത്രത്തില്‍ കമലും മുഴുനീള സ്ത്രീ വേഷമാടിയിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ