General News

പാക് വാദങ്ങള്‍ തള്ളി, വധശിക്ഷയ്ക്ക് സ്റ്റേ

Thu, May 18, 2017

Arabianewspaper 268
പാക് വാദങ്ങള്‍ തള്ളി, വധശിക്ഷയ്ക്ക് സ്റ്റേ

രാജ്യാന്തര കോടതിയില്‍ പാക്കിസ്ഥാന്‍ ഉന്നയിച്ച വാദങ്ങള്‍ തള്ളി. ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷന്‍ ജാദവിനെതിരെ പട്ടാള കോടതി വിധിച്ച വധശിക്ഷയ്ക്ക് സ്റ്റേ നല്‍കിയ ഹേഗിലെ രാജ്യാന്തര കോടതി 17 ന് അന്തിമ വിധി വരും വരെ വധശിക്ഷ നടപ്പാക്കരുതെന്നും ആവശ്യപ്പെട്ടു.


ജാദവിനെതിരെ പാക്കിസ്ഥാന്‍ ഉന്നയിച്ച എല്ലാ വാദമുഖങ്ങളും രാജ്യാന്തര കോടതി തള്ളിയത് വിജയമായാണ് സര്‍ക്കാര്‍ കാണുന്നത്.


കഴിഞ്ഞ ദിവസം ഇരു രാജ്യങ്ങളുടേയും വാദം കേട്ട രാജ്യാന്തര കോടതി ഇന്ന് താല്‍ക്കാലിക വിധി പറയുകയായിരുന്നു. അന്തിമ വിധി വരും വരെ ജാദവിനെ തൂക്കിലേറ്റാതിരിക്കാന്‍ പാക് സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് കോടതി പറഞ്ഞു.


ജാദവ് ഭീകരനാണെന്നതും ചാരനാണെന്നതും പാക് കോടതിയില്‍ തെളിയിക്കണം. ഇക്കാര്യം രാജ്യാന്തര കോടതിയും പരിശോധിക്കും. ഖുല്‍ഭൂഷന്‍ ജാദവിന് കോണ്‍സുലാര്‍ സൗകര്യം നല്‍കാന്‍ ഇന്ത്യയെ അനുവദിക്കണമെന്നും ഇതിനുള്ള സൗകര്യം ഉടന്‍ നല്‍കണമെന്നും കോടതി വിധിച്ചു. ചാരവൃത്തി കേസില്‍ പിടിക്കപ്പെടുന്നയാള്‍ക്ക് വിയന്ന കരാര്‍ പ്രകാരമുള്ള ആനൂകൂല്യങ്ങള്‍ ലഭിക്കില്ലെന്ന പാക് വാദം കോടതി തള്ളി.


രാജ്യാന്തര കോടതിയിലെ 11 അംഗ ജഡ്ജിംഗ് പാനല്‍ ഏക കണ്‌ഠേന ഇന്ത്യയുടെ വാദങ്ങളെ അംഗീകരിക്കുകയായിരുന്നു.


പാക്കിസ്ഥാനിലെ പട്ടാള കോടതിയില്‍ രഹസ്യമായി നടന്ന വിചാരണ തള്ളിയ കോടതി തുറന്ന ജനായത്ത കോടതിയില്‍ കേസ് നടത്താനും ആവശ്യപ്പെട്ടു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ