Books News

അന്താരാഷ്ട്ര അറബി ഭാഷ ദിനം 18 ന്

Thu, Dec 17, 2015

Arabianewspaper 23635
ഡിസം 18 : അന്താരാഷ്ട്ര അറബി ഭാഷാ ദിനം
ലോകത്തിന്റെ ബഹുസ്വരതയെ സംരക്ഷിച്ച് നിലനിര്‍ത്താന്‍ ഐക്യ രാഷ്ട്ര സഭ ആഹ്വാനം ചെയ്ത ഔദ്യോഗിക ഭാഷ ദിനത്തിന്റെ ഭാഗമായി ലോകമെങ്ങും അറബി ഭാഷ ദിനം ഡിസംബര്‍ 18 ന് ആചരിക്കുന്നു.

1973 ഡിസംബര്‍ 18 നാണ് അറബി ഭാഷയെ ഐക്യരാഷ്ട്ര സഭ ഔദ്യോഗിക ഭാഷയായി അംഗീകരിച്ച ദിവസമാണ്.യുനസ്‌കോവില്‍ അംഗമായിട്ടുള്ള 22 രാഷ്ട്രങ്ങളിലെ ഔദ്യോഗിക ഭാഷയും ഐക്യരാഷ്ട്ര സഭ അംഗീകരിച്ച ഔദ്യോഗിക ഭാഷയുമാണ് അറബി ഭാഷ.

ലോകത്ത് 422 ദശലക്ഷം പേര്‍ അറബികളും 150 കോടിയലധികം മുസ്‌ലിങ്ങളും അറബി ഭാഷ സംസാരിക്കുന്നവരായുണ്ട്. ഭാഷാപരമായ വൈവിധ്യവും സാംസ്‌കാരികമായ ഇഴചേരലും നാഗരികമായ സംവാദവും ജനതകളുടെ വിശാലമായ സഹകരണത്തിലൂടെ സാധ്യമാകണമെന്നാണ് യുനെസ്‌കോ കരട് രേഖയില്‍ ഊന്നിപ്പറയുന്നത്. 1973 ഡിസംബര്‍ 18-നാണ് അറബി ഭാഷയെ യു എന്‍ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചത്. 2010 ഫിബ്രുവരി 19-നാണ് യു എന്‍ അംഗീകരിച്ച ആറ് ഔദ്യോഗിക ഭാഷകളുടെയും ദിനാചരണം നടത്താന്‍ ഔദ്യോഗികമായി തീരുമാനമുണ്ടായത്.
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ