Gulf News

യുഎഇയില്‍ ഇന്ധന വില വര്‍ദ്ധിച്ചു

Sun, Jul 30, 2017

Arabianewspaper 2285
യുഎഇയില്‍ ഇന്ധന വില വര്‍ദ്ധിച്ചു

യുഎഇയില്‍ ാെഗസ്ത് ഒന്നു മുതല്‍ ഇന്ധന വില വര്‍ദ്ദിക്കും. പെട്രോളിന് ലിറ്ററിന് മൂന്നു ഫില്‍സും ഡിസലിന് നാലു ഫില്‍സുമാണ് വര്‍ദ്ധിക്കുക. എല്ലാ മാസവും 25 ന് ചേരുന്ന അവലോകന യോഗത്തിലാണ് വില പുതുക്കി നിശ്ചയിക്കുന്നത്. ഊര്‍ജ്ജ മന്ത്രാലയത്തിന്റെ അറിയിപ്പു പ്രകാരം സ്‌പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 1.78 ദിര്‍ഹവും സൂപ്പര്‍ 98 ലിറ്ററിന് 1.89 ദിര്‍ഹവുമാണ് വില പുതുക്കിയിരിക്കുന്നത്. ഈ പ്ലസ് 91 ലിറ്ററിന് 1.71 ദിര്‍ഹവും, ഡീസലിന് ലിറ്ററിന് 1.88 ദിര്‍ഹവുമാണ് വില. രാജ്യാന്തര വിപണിയില്‍ ക്രൂഡോയിലില്‍ വരുന്ന വില വ്യത്യാസം അനുസരിച്ചാണ് യുഎഇയിലെ എണ്ണവിലയും പുതുക്കി നിശ്ചയിക്കുക.

Tags : UAE 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ