Gulf News

യുഎഇയില്‍ വന്‍വിലക്കുറവിന്റെ വ്യാപാര മേള

Thu, Mar 15, 2018

Arabianewspaper 45149
യുഎഇയില്‍ വന്‍വിലക്കുറവിന്റെ വ്യാപാര മേള

യുഎഇയിലെ വ്യാപാര സ്ഥാപനങ്ങളില്‍ വന്‍ വിലക്കുറവുമായി ലോക സന്തോഷ ദിനത്തിന് തുടക്കമിട്ടു. മാര്‍ച്ച് 20 മുതലാണ് റീട്ടേയില്‍ വ്യാപാര ശാലകളിലും മറ്റും ഡിസ്‌കൗണ്ട് മേള തുടങ്ങുന്നത്.


ഷോപ്പിംഗ് മാള്‍, സൂപ്പര്‍ മാര്‍ക്കറ്റ് എന്നിവരുമായി സാമ്പത്തിക മന്ത്രാലയം ഇതു സംബന്ധിച്ച് ധാരണയിലായി. യുഎഇയിലെ ആയിരത്തോളം വ്യാപാര സ്ഥാപനങ്ങള്‍ ഇതിനായി മുന്നോട്ടു വന്നു. ഇതോടെ നിത്യോപയോഗ സാമഗ്രികള്‍ക്കും മറ്റും വിലകുറയും,. 7500 ഉത്പന്നങ്ങളെയാണ് ഈ ഗണത്തില്‍ പെടുത്തി ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 50 ശതമാനം വരെയാണ് ഡിസ്‌കൗണ്ട്. പ്രഖ്യാപിച്ചിട്ടുള്ളത്.


ഇതു കൂടാതെ ഗള്‍ഫ് ഉപഭോക്തൃ ദിനത്തിന്റെ ഭാഗമായി മാര്‍ച്ച് ഒന്നു മുതല്‍ വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു. ഇതിനൊപ്പമാണ് ഇപ്പോള്‍ വീണ്ടും വിലക്കുറവുമായി വ്യാപാര മേള പ്രഖ്യാപിച്ചിരിക്കുന്നത്. 51 ദിവസം വ്യാപാരമേള തുടരും.


 

Tags :   UAE 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ