International News

ചൈനയുടെ പുതിയ മിസൈലുകള്‍ അമേരിക്കയ്ക്ക് വന്‍ ഭീഷണി

Sun, May 15, 2016

Arabianewspaper 4965
ചൈനയുടെ പുതിയ മിസൈലുകള്‍ അമേരിക്കയ്ക്ക് വന്‍ ഭീഷണി

ചൈനയുടെ പുതിയ ആണവ പോര്‍മുന വഹിക്കാവുന്ന മിസൈലുകളും ബോംബറുകളും അമേരിക്കയുടെ സൈനിക താവളങ്ങള്‍ ഉള്‍ക്കൊള്ളുന്ന ശാന്ത സമുദ്രത്തിലെ ദ്വീപുകള്‍ക്ക് വന്‍ ഭീഷണി ഉയര്‍ത്തുന്നതായി റിപ്പോര്‍ട്ട്. ചൈനയുമായി സാമീപ്യമുള്ളത് അമേരിക്കന്‍ ദ്വീപ സമുഹങ്ങള്‍ക്കു ഭീഷണിയാണെന്ന് യുഎസ് ചൈന ഇക്കൊണൊമിക് ആന്‍ഡ് സെക്യുരിറ്റി റിവ്യുയിലാണ് ഈ റിപ്പോര്‍ട്ട് വന്നത്.


ചൈനയില്‍ നിന്നും 2000 മൈലുകള്‍ക്കപ്പുറത്തുള്ള ദ്വീപാണ് ഗുവാം. ഇവിടെ നിന്നാണ് യുഎസ് സൈന്യത്തിന്റെ യുദ്ധ വിമാനങ്ങളും മറ്റും തമ്പടിച്ചിരിക്കുന്നത്. അതേസമയം, ചൈനയുടെ അത്യാധുനിക ബലിസ്റ്റിക് മിസൈലുകള്‍ ഈ പരിധി കടക്കുന്നതാണ്. അമേരിക്കയില്‍ നിന്നും ആറായിരം മൈലുകള്‍ക്കലെയാണ് ഇവിടം. ചൈനയ്ക്ക് ഭീഷണിയുയര്‍ത്തുന്നതിനാണ് യുഎസ് ഇവിടെ താവളം ഒരുക്കിയതെങ്കിലും ചൈനയുടെ അതിശക്തമായ പ്രതിരോധ സംവിധാനങ്ങള്‍ യുഎസിന്റെ സൈനിക വസ്തുവകകള്‍ക്കായിരിക്കും ഭീഷണി ഉയര്‍ത്തുക എന്നതാണ് വിലയിരുത്തുന്നത്..


ചൈനയില്‍ നിന്നും ആദ്യ ആക്രമണം ഉണ്ടാകാതിരിക്കാനുള്ള പ്രതിരോധ സംവിധാനം സജ്ജമാക്കാന്‍ യുഎസ് ആലോചന തുടങ്ങിയിട്ടുണ്ട്. ചൈനയുടെ ഡി എഫ് 26 എന്ന മിസൈലാണ് ഇതില്‍ ഏറ്റവും അപകടകാരി. ഗുവാം ദ്വീപിനെ ലക്ഷ്യമിട്ടു നിര്‍മിച്ചതിനാല്‍ ഗുവാം കില്ലര്‍ എന്നാണ് ഇതിന് ചെല്ലപ്പേരിട്ടിരിക്കുന്നത്. മദ്ധ്യദൂര ബലിസ്റ്റിക് മിസൈലാണിത്.


2500 മൈലുകള്‍ അകലെ നിന്ന് വിക്ഷേപിക്കാവുന്ന കപ്പല്‍ വേധ മിസൈലുകളും ചൈന വികസിപ്പിച്ചിട്ടുണ്ട്. ഇതു കുടാതെ ഡിഎഫ്-21 ഡി എന്ന 900 മൈല്‍ പ്രഹര ശേഷിയുള്ള മിസൈലും ചൈനയ്ക്കുണ്ട്യ അമേരിക്കയുടെ വിവിമാന വാഹിനി കപ്പലുകളെ ലക്ഷ്യമിടാനുള്ള മിസൈലുകളാണിവ.


36 എച്ച് -6കെ എന്ന യുദ്ധ വിമാനങ്ങള്‍ 2000 മൈലുകള്‍ അകലെയുള്ള ലക്ഷ്യ സ്ഥാനങ്ങളില്‍ ആക്രമിക്കാനാകുന്നവയാണ്. സൂപ്പര്‍സോണിക് വൈജെ -12 എന്ന കപ്പല്‍വേധ മിസൈലിനേയും വഹിക്കാനും ഇതിനു കഴിയും. ഇതെല്ലാം യുഎസിന്റെ പ്രഹര ശേഷിയെ നിര്‍ജ്ജീവമാക്കുന്നതാണ്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ