OMG News

മദ്യപിച്ച് സാഹസികത കാണിച്ച രണ്ടു യുവാക്കള്‍ രണ്ടായിരം അടി താഴ്ചയിലേക്ക് വീണു

Fri, Aug 04, 2017

Arabianewspaper 2164
മദ്യപിച്ച് സാഹസികത കാണിച്ച രണ്ടു യുവാക്കള്‍ രണ്ടായിരം അടി താഴ്ചയിലേക്ക് വീണു

വിനോദ സഞ്ചാരത്തിനെത്തിയ യുവാക്കളില്‍ രണ്ടു പേര്‍ മദ്യപിച്ച് ലക്കു കെട്ട് കൊക്കയിലേക്ക് വീണു. ഇവര്‍ക്കായുള്ള തിരച്ചില്‍ നടത്തിവരികയാണ്. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗില്‍ അമ്പോളി മലയിലാണ് സംഭവം.


ഇവിടെ വന്‍ കൊക്കയുടെ സമീപം അരമതിലില്‍ ഇരുന്ന് മദ്യപിക്കുകയും ഇതിനു ശേഷം താഴെയ്ക്ക് ഇറങ്ങുകയും ചെയ്ത ഇവര്‍ നില തെറ്റി താഴേക്കു വീഴുകയായിരുന്നു, വീണയാളെ കയറി പിടിച്ച രണ്ടാമനും രണ്ടായിരം അടി താഴ്ചയിലേക്കാണ് വീണത്


ഇവരുടെ അഭ്യാസപ്രകടനങ്ങള്‍ കണ്ടു നിന്നവര്‍ വിലക്കിയെങ്കിലും ഇരുവരും വകവെയ്ക്കാതെ വീഴുകയായിരുന്നു.


പ്രതാപ് റാഥോഡ് (21) ഇമ്രാന്‍ ഗരാദി(26) എന്നിവരാണ് വീണത്. ഇരുവരും കോലാപൂരിലെ ഫാക്ടറിയില്‍ ജോലി ചെയ്യുന്നവരാണ്. കനത്ത മഴ മൂലം തിരച്ചില്‍ അസാദ്ധ്യമായിരിക്കുകയാണ്.


Tags : Amboli 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ