Technical News

ട്വിറ്ററിലെ സാങ്കേതിക പിഴവ് ട്രംപിന്റെ ഫോളൊവറാക്കി

Sun, Jan 22, 2017

Arabianewspaper 985
ട്വിറ്ററിലെ സാങ്കേതിക പിഴവ് ട്രംപിന്റെ ഫോളൊവറാക്കി

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഫോളൊവറാക്കി മാറ്റിയ ബഗ് എത്തിയത് ട്വിറ്റര്‍ ടെക്കികളെ ആശങ്കയിലാഴ്ത്തി, ലക്ഷക്കണക്കിന് ട്വിറ്റര്‍ അക്കൗണ്ടുകളാണ് ഡൊണാള്‍ഡ് ട്രംപിനെ ഫോളൊ ചെയ്യാന്‍ നിര്‍ബന്ധിതരായത്.


പലരും ട്വിറ്ററിന് പരാതി അയയ്ക്കുകയും അക്കൗണ്ട് ഡിലീറ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ. ഇതൊരു വൈറസായിരുന്നുവെന്നും തങ്ങളുടെ ടെക്‌നീഷ്യന്‍മാര്‍ ഉടന്‍ തന്നെ പ്രശ്‌നം പരിഹരിക്കുമെന്നും ട്വിറ്റര്‍ അറിയിച്ചു,.


അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലായ @POTUS ട്രംപ് സത്യപ്രതിജ്ഞ ചെയ്തതോടെ ട്രംപിന് സ്വന്തമായി മാറി. എന്നാല്‍, ഫോളോവേഴ്‌സിനെ നിലനിര്‍ത്തി പ്രസിഡന്റ് ട്രംപ് എന്ന പേരിലാണ് അക്കൗണ്ട് മാറ്റിയത്. ഡാന്‍ സ്‌കാവിനോ ജൂനിയര്‍ എന്ന ട്രംപിന്റെ സോഷ്യല്‍ മീഡിയ ഹെഡ് ആണ് പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ മാനേജ് ചെയ്യുന്നത്.


ട്രംപിന്റെ വ്യക്തിപരമായ അക്കൗണ്ടും അദ്ദേഹം നിലനിര്‍ത്തിയിട്ടുണ്ട്. @realDonaldTrump എന്ന ഹാന്‍ഡിലാണ് ഇത്.


ഒബാമയെ പിന്തുണച്ചിരുന്ന പലരും പ്രസിഡന്റ്ിന്റെ ഔദ്യോഗിക അക്കൗണ്ടിനെ അണ്‍ ഫോളോ ചെയ്തു. എന്നാല്‍, ഇവരുടെ അനുവാദമില്ലാതെ വീണ്ടും പ്രസിഡന്റ് അക്കൗണ്ടിലേക്ക് മാറ്റപ്പെട്ടു. ഇതേ തുടര്‍ന്ന് പലരും പ്രതിഷേധവുമായി രംഗത്ത് എത്തി. അതേസമയം, പ്രസിഡന്റ്ായിരുന്ന ഒബാമയുടെ അക്കൗണ്ട് @POTUS44 എന്ന പേരിലേക്ക് ആര്‍ക്കൈവ്‌സാക്കി മാറ്റിയിരുന്നു, ഇതിനിടയിലാണ് ഒബാമയെ പിന്തണയ്ക്കുന്നവരുടെ അക്കൗണ്ടുകളും ട്രംപിന്റ പേരിലേക്ക് മാറ്റപ്പെട്ടത്. അഞ്ചര ലക്ഷം പേരുടെ അക്കൗണ്ടുകളാണ് ഇതേപോലെ ട്രംപിന്റെ അക്കൗണ്ടിലേക്ക് ലഭിച്ചത്. ഇതേ തുടര്‍ന്ന് ട്വിറ്റര്‍ ഖേദപ്രകടനവുമായി രംഗത്ത് എത്തി.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ