Troll Today News

ഫോട്ടോഷോപ്പ് പ്രയോഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പൊളിച്ചടുക്കുമ്പോള്‍

Sun, Aug 27, 2017

Arabianewspaper 2412
ഫോട്ടോഷോപ്പ് പ്രയോഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പൊളിച്ചടുക്കുമ്പോള്‍

നുണകളുടെ പരിപ്പ് സോഷ്യല്‍ മീഡിയയില്‍ വേവില്ല,. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ എത്തുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തന്നെ താമസിയാതെ പൊളിഞ്ഞു വീഴുന്നതിനും നമ്മള്‍ സാക്ഷികളാകാറുണ്ട്.


ബീഹാറില്‍ ലാലു പ്രസാദ് യാദവ് നടത്തിയ റാലിക്ക് എത്തിയ ജനക്കൂട്ടത്തിന്റെ ചിത്രം അദ്ദേഹം തന്നെ ട്വിറ്റര്‍ -ഫെയ്‌സ്ബുക്ക് പേജുകളില്‍ ഷെയര്‍ ചെയ്തു.


പാട്‌നയിലെ പ്രസിദ്ധമായ ഗാന്ധി മൈതാനം രണ്ടു ലക്ഷം വരെ ജനങ്ങളെ ഉള്‍ക്കൊള്ളാനാകുന്ന വലിയ മൈതാനമാണ് .ലാലു ഷെയര്‍ ചിത്രം പതിവിലും നിറഞ്ഞു കവിഞ്ഞ ഗാന്ധി മൈതാനത്തിന്റേതായിരുന്നു.


ഫോട്ടോഷോപ്പിലാണ് ജനക്കൂട്ടം നിറഞ്ഞതെന്ന് തുടര്‍ന്ന് ട്രോളുകള്‍ പ്രവഹിക്കാന്‍ തുടങ്ങി. ഒറിജിനല്‍ ചിത്രങ്ങള്‍ ചില ടെലിവിഷന്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതോടെ ലാലു അവകാശപ്പെടുന്നതു പോലെയല്ല കാര്യങ്ങള്‍ എന്നു സോഷ്യല്‍ മീഡിയയയ്ക്ക് ബോധ്യപ്പെട്ടു.


ബലാല്‍സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട ഗുര്‍മീത് റാം റഹിമിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രവുമായിറങ്ങിയ ഫോട്ടോ ഷോപ്പും ഇതു പേലെ പൊളിഞ്ഞു പോയിരുന്നു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ഒരുമിച്ചിരിക്കുന്ന ചിത്രത്തിന്റെ തല വെട്ടിമാറ്റി പിണറായിയുടെതോക്കുകയായിരുന്നു. കൈയ്യില്‍ മോതിരമണിയുന്ന ശീലമുള്ള ഉമ്മന്‍ ചാണ്ടിയുടെ തല മാത്രമാണ് ഫോട്ടോ ഷോപ്പ് വിദഗ്ദ്ധന്‍ വെട്ടിമാറ്റിയത്. മോതിരം അതുപോലെ നിലനിര്‍ത്തിയത് ചൂണ്ടിക്കാട്ടിയാണ് ഇത് പൊളിച്ചടുക്കിയത്.







Tags : Lalu 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ