General News

ചാനലിലെ പീഡനം: എഡിറ്റര്‍ക്കെതിരെ പട്ടികജാതി കമ്മീഷന്‍ കേസ് എടുത്തു

Fri, Aug 11, 2017

Arabianewspaper 257
ചാനലിലെ പീഡനം: എഡിറ്റര്‍ക്കെതിരെ പട്ടികജാതി കമ്മീഷന്‍ കേസ് എടുത്തു

ന്യുസ് 18 കേരളം എന്ന ടിവി ചാനലിലെ ജേര്‍ണലിസ്റ്റ് ട്രെയിനിയെ മാനസികമായി പീഡിപ്പിച്ചതിനും സ്ത്രീത്വത്തെ അപമാനിച്ചതിനും ചാനലിന്റെ എഡിറ്റര്‍ രാജീവ് ദേവരാജിനും വാര്‍ത്താ അവതാരകന്‍ സനീഷ് കുമാറിനും എതിരെ കേസ്.


ജോലീയില്‍ നിന്നും പിരിച്ചു വിട്ടതിനെ തുടര്‍്ന്ന് ജേര്‍ണലിസ്റ്റ് ട്രെിയിനിയായ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതാരവസ്ഥയിലായിരുന്നു. പെണ്‍കുട്ടിയുടെ മൊഴി പ്രകാരമാണ് കേസ്.


ആത്മഹത്യ പ്രേരണാ കുറ്റം, പട്ടിക ജാതി പീഡനം, ജോലി സ്ഥലത്തെ സ്ത്രീപീഡനം തുടങ്ങിയ കേസുകളാണ് ചാനലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ എടുത്തിരിക്കുന്നത്.


സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയും പോലീസ് ഗൗരവമായാണ് കാണുന്നത്. സനീഷ് എന്ന മാധ്യമ പ്രവര്‍ത്തകനെതിരെ ദലിത് പീഡനമാണ് ചുമത്തുന്നത്.


ഇതിനൊപ്പം ലല്ലു ശശിധരന്‍, സ്എന്‍ പ്രകാശ്, ദിലീപ് കുമാര്‍ തുടങ്ങിയവരുടെ പങ്കും പോലീസ് അന്വേഷിക്കും. കേസ് ഒതുക്കാനുള്ള ശ്രമങ്ങളും അണിയറയില്‍ സജീവമാണ്. തൊഴില്‍ പീഡനമാണ് ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന കാരണവും ദേശീയ പട്ടിക ജാതി കമ്മീഷന്‍ ഇടപ്പെട്ടതും പോലീസിന് കര്‍ശന നിലപാട് എടുക്കാന്‍ നിര്‍ബനന്ധിതരാക്കുമെന്നാണ് സൂചന.


റിലയന്‍സിന് മുഖ്യ പങ്കാളിത്തമുള്ളതാണ് ന്യൂസ് 18 ചാനല്‍. മലയാളത്തിലെ മുന്‍ നിര ചാനലിലെ പ്രവര്ത്തകരെ വന്‍ തുര പ്രതിഫലം നല്‍കി ചാനല്‍ 18 ലേക്ക് റിക്രൂട്ട് ചെയ്യുകയായ്രിരുന്നു എന്നാല്‍, റേറ്റിംഗില്‍ പിന്നിലായതോടെ ചിലരെ പിരിച്ചു വിടാന്‍ ഒരുങ്ങുകയാണ് മനേജ് മെന്‍്. ഇതോടെ പ്രവര്‍ത്തന മികവില്ലാത്തവരെ ഒഴിവാക്കാനാണ് മാനേജ് മെന്റ് നീക്കം നടത്തുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ