Troll Today News
ശ്രീദേവിയുടെ മരണവും ടിവി ചാനലുകളിലെ അപഹാസ്യരംഗങ്ങളും
Tue, Feb 27, 2018


ബോളിവുഡ് നടി ശ്രീദേവിയുടെ മരണം ടിവി ചാനലുകള്‍ ഏറ്റെടുത്ത് ചര്‍ച്ച ചെയ്തത് സ്വ.യം അപഹാസ്യരായി. പല ചാനലുകളും തരം താഴാന്‍ മത്സരിക്കുകയായിരുന്നു.
വ്യത്യസ്ത രീതിയിലുള്ള അവതരണങ്ങളിലുടെ എന്ന് വരുത്തി തീര്‍ക്കാന്‍ ചില റിപ്പോര്‍ട്ടര്‍മാര്‍ സ്വീകരിച്ച മാര്‍ഗങ്ങള്‍ സോഷ്യല്‍ മീഡിയയുടെ വിമര്‍ശനത്തിന് വിധേയമായി.
ടിആര്‍പിക്ക് വേണ്ടി എന്തും ചെയ്യുമെന്ന് ഇവര്‍ തെളിയിച്ചു, മരണത്തിലെ ദുരുഹതയുടെ ആംഗിള്‍ റി്പ്പോര്‍ട്ട് ചെയ്തതോടെയാണ് ചാനലുകള്‍ പതിവ് കലാപരിപാടികള്‍ തുടങ്ങിയത്. പ്രാദേശിക- ഹിന്ദി ചാനലുകളാണ് ഇതില്‍ മുന്‍പന്തിയില്‍ നിന്നത്.
ശ്രീദേവിയ്ക്ക് കൂടുതല്‍ ആരാധകര്‍ ഉള്ള ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ചാനലുകളാണ് ഗുഡാലോചന തിയറികളുമായി രംഗത്ത് വന്നത്. കേരളത്തിലെ ചാനലുകള്‍ കണ്ണൂര്‍, പാലക്കാട് വധങ്ങളുടെ പിന്നാലെയായതിനാല്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ അധികതാല്പര്യം കാട്ടിയില്ല.
ഹോട്ടല്‍ മുറിയിലെ ബാത്ത് ടബില്‍ മരിച്ച കിടന്നു എന്ന വാര്‍ത്തയാണ് ഇവര്‍ സെന്‍സേഷണലൈസ് ചെയ്യാന്‍ ശ്രമിച്ചത്. ഒരു തെലുങ്ക് ചാനല്‍ ശ്രീദേവി മരിച്ചു കിടക്കുന്ന ചിത്രം എന്ന് അവകാശപ്പെട്ട് ഒരു ചിത്രം പ്രസിദ്ധീകരിച്ചിരുന്നു. താമസിയാതെ ഇത് ഒരു ടെലിവിഷന്‍ സീരിയയിലെ രംഗമാണെന്ന് സോഷ്യല്‍ മീഡിയ വെളിച്ചത്തു കൊണ്ടുവന്നു.
ബാത്ത് ടബ്ബില്‍ കുളിച്ചിട്ടില്ലാത്തവര്ക്കു വേണ്ടി ചില റിപ്പോര്‍ട്ടര്‍മാര്‍ യഥാര്‍ത്ഥ ബാത്ത് ടബില്‍ വീണു കിടന്നു വരെ റിപ്പോര്‍ട്ട് ചെയ്തത് സ്വയം അപഹാസ്യരാകുന്നതിന്റെ പുതിയ വേര്‍ഷനായാണ് സോഷ്യല്‍ മീഡിയ വിലയിരുത്തിയത്.
Sridevi may have died due to Accidental Drowning, but Indian Media should drown voluntarily. Chullu bhar paani mein.
— Aaqib Raza Khan (@aaqibrk) February 26, 2018
#Sridevi died couple of days ago. What we are watching on TV today is the death of news channels’ conscience and credibility. pic.twitter.com/CFHeUJac8A
— Keshava (@Kumar_Ke5hav) February 26, 2018
Sridevi oo la sheegay in ay ku ‘hafatay’ barkadda qubeyska https://t.co/ZH2jSbnvaJ pic.twitter.com/Yd1ZouRJac
— Lughaya24live (@Lughaya24live1) February 27, 2018
Another gem #Sridevi pic.twitter.com/1RqVDci8sH
— TheStillUglyDuckling (@Shriyaketkar) February 27, 2018
Related Videos
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- ഐസിഐസിഐ ബാങ്ക് സിഇഒയ്ക്കെതിരെ സിബിഐ അന്വേഷണം
- ലാലു പ്രസാദിന് വൃക്ക രോഗം, എയിംസിലേക്ക് മാറ്റി
- അമിത് ഷായുടെ പരിഭാഷക്ക് നാക്കു പിഴ -ആഘോഷിച്ച് കോണ്‍ഗ്രസ്
- സിബിഎസ്ഇ പരീക്ഷ : പതിനായിരത്തോളം വിദ്യാര്‍ത്ഥികളെ ബാധിച്ചു
- സിബിഎസ്ഇ ചോദ്യ പേപ്പര്‍ ചോര്‍ന്നു, കര്‍ശന നടപടിയെന്ന് കേന്ദ്രം
- അപകടത്തില്‍പ്പെട്ട വയോധികയെ ആരും തിരിഞ്ഞു നോക്കിയില്ല
- സ്മിത്തിനും വാര്‍ണര്‍ക്കും ഒരു വര്‍ഷത്തെ വിലക്ക്
- ദിലിപിനെ ചതിച്ചത് മഞ്ജുവും കൂട്ടരും -പ്രതി മാര്ട്ടിന്
- കാവേരി പ്രശ്നത്തില്‍ പ്രതിഷേധം,, സഭ പിരിഞ്ഞു
- ട്രാന്‍സ്ജെന്‍ഡറിന്റെ നഗ്ന വീഡിയോ പ്രദര്‍ശിപ്പിച്ച വനിതാ എഎസ്ഐക്ക് സസ്പെന്ഷന്

Latest News Tags
Advertisment