General News

വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണെ ട്രംപ് പുറത്താക്കി

Tue, Mar 13, 2018

Arabianewspaper 997
വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണെ ട്രംപ് പുറത്താക്കി

യുഎസ് വിദേശകാര്യ സെക്രട്ടറി രെക്‌സ് ടില്ലേഴ്‌സിനെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്താക്കി.  ചാര സംഘടനയായ സിഐഎയുടെ തലവന്‍ മൈക്ക് പാംപിയൊയിനെ പകരം വിദേശ കര്യ സെക്രട്ടറിയായി നിയമിച്ചു,.


പാംപിയോയ്ക്ക് പകരം ജിന ഹാസ്‌പെല്‍ സിഐഎയുടെ പുതിയ ഡയറക്ടറാകും. സിഐഎയുടെ തലപ്പത്ത് എത്തുന്ന ആദ്യ വനിതാ ഡയറക്ടറാണ് ജിന.


അധികാരമേറ്റശേഷം ട്രംപ് നടത്തുന്ന ഏറ്റവും വലിയ ക്യാബിനറ്റ് അഴിച്ചു പണിയാണ് ഇപ്പോള്‍ ട്രംപ് നടത്തിയത്. ഇരുവരും തമ്മിലുള്ള ഭിന്നത ഏറെ നാളായി നിലനില്‍ക്കുന്നുണ്ടായിരുന്നു.


ടില്ലേഴ്‌സന്റെ പല നയങ്ങളും ഇടപെടലുകളും ട്രംപിന്റെ വിമാര്‍ശനത്തിന് പാത്രമായിരുന്നു. ഉത്തര കൊറിയന്‍ പ്രസിഡന്റുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ടില്ലേഴ്‌സണെ മാറ്റിയത് രാഷ്ട്രീയ നിരീക്ഷകര്‍ ഗൗരവത്തോടെയാണ് കാണുന്നത്.


ടില്ലേഴ്‌സന്റെ ഇതുവരെയുള്ള സേവനങ്ങള്‍ക്ക് ട്രംപ് ട്വിറ്ററില്‍ നന്ദി പറഞ്ഞു. ഇറാനുമായുള്ള ആണവകരാര്‍ അവസാനിപ്പിക്കുന്നതിനെ ചൊല്ലി ട്രംപും ടില്ലേഴ്‌സണും അഭി്ര്രപായ വ്യത്യാസമുണ്ടായിരുന്നു. റെക്‌സ് ടില്ലേഴ്‌സണ്‍ വ്യക്തിപരമായി നല്ല മനുഷ്യനാണെന്നും അദ്ദേഹം തനിക്ക് ഏറെ പ്രിയങ്കരനാണെന്നും ട്രംപ് പറഞ്ഞു,. പക്ഷേ, വിഷയങ്ങളില്‍ തങ്ങള്‍ തമ്മിലുള്ള കെമിസ്ട്രി പ്രവര്‍ത്തിക്കുന്നില്ല,


ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോഗ് ഉനുമായി ഉടനെ ചര്‍ച്ച നടത്താനിരിക്കെയാണ് ടില്ലേഴ്‌സണെ ട്രംപ് പുറത്താക്കിയത്. ആ്ര്രഫിക്കന്‍ പര്യടനം കഴിഞ്ഞ് എത്തിയ ടില്ലേഴ്‌സണ് ട്രംപിന്റെ നീക്കം അറിയില്ലായിരുന്നുവെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ