Troll Today News

വിമന്‍ കളക്ടീവും ഉറപ്പിച്ചു നിര്‍ത്താന്‍ കഴിയാത്ത പോസ്റ്റും

Wed, Jan 03, 2018

Arabianewspaper 883
വിമന്‍ കളക്ടീവും ഉറപ്പിച്ചു നിര്‍ത്താന്‍ കഴിയാത്ത പോസ്റ്റും

വീടിനടുത്ത് ഇന്നലെ കേബിള്‍ ടിവിക്കാര്‍ ഒരു പോസ്റ്റു കുഴിച്ചിട്ടു, രാവില ആയപ്പോള്‍ കാണുന്നില്ല, ഒരു പോസ്റ്റു പോലും ഉറപ്പായി നിര്‍ത്താന്‍ അറിയാത്ത ഇവരൊക്കെ എന്തു കേബിള്‍ ടിവി ഇതിലും ഭേദം റേഡിയോ ആണ്.... സംവിധായകന്‍ ജൂഡ് ആന്റണിയാണ് ഇത്തരമൊരു ആദിയും അന്തവുമില്ലാത്ത ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്.


നേരത്തെ, കുരങ്ങും സര്‍ക്കസും ഒക്കെ സൂചിപ്പിച്ച് ഇട്ട പോസ്റ്റുപോലെ ഒന്ന്. എന്നാല്‍, ഏവര്‍ക്കും കാര്യം പിടികിട്ടി. സര്‍ക്കസിലെ കുരങ്ങിന് മറുപടിയായി നടി പാര്‍വതിയുടെ ഒഎംകെവി പ്രയോഗവും സര്‍ക്കസു മുതലാളിമാര്‍ക്കായി സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ഫെമിനിസ്റ്റുകളെ മോശമായി ചിത്രീകരിച്ചുകൊണ്ട് മമ്മൂട്ടിയുടെയും ജൂഡിന്റെയും ആരാധകര്‍ രംഗത്തു വന്നു.


മമ്മൂട്ടിയെ കസബയിലെ കഥാപാത്രത്തെ അടിസ്ഥാനമാക്കി സ്ത്രീവിരുദ്ധനായി ചിത്രീകരിച്ചതാണ് വനിതാ കൂട്ടായ്മയ്ക്ക് വിനയായത്.


കസബയ്ക്കും മമ്മൂട്ടിക്കുമെതിരെ സംസാരിച്ച നടി പാര്‍വതിയെ ടാര്‍ഗറ്റ് ചെയ്ത് യുട്യൂബ് വീഡിയോ പോലും ഡൗണ്‍ റേറ്റിംഗ് നടത്തി.


ഇതിനു പിന്നാലെ മമ്മൂട്ടിയെ അധിക്ഷേപിക്കുന്ന ലേഖനത്തിന്റെ ലിങ്ക് ഷെയര്‍ ചെയ്ത വനിതാ കൂട്ടായ്മയ്ക്ക് പ്രതിഷേധത്തെ തുടര്‍ന്ന് പോസ്റ്റ് പിന്‍വലിക്കേണ്ടി വന്നു.


ഇതിനെയാണ് ജൂഡ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചത്. വനിതാ കൂട്ടായ്മയുടെ പേജിന്റെ റേറ്റിംഗ് കുറയ്ക്കാനും ശ്രമം നടന്നു,. അഞ്ചിന് മുകളില്‍ ഉണ്ടയായിരുന്ന റേറ്റിംഗ് താമസിയാതെ രണ്ടര റേറ്റിംഗില്‍ എത്തി. വനിതാ കൂട്ടായ്മയില്‍ മഞ്ജു വാര്യര്‍ ഉള്‍പ്പടെയുള്ള ചിലര്‍ മമ്മൂട്ടിയെ വിമര്‍ശിച്ചതിനെതിരെ നിലപാട് എടുത്തുവെന്നും പറയുന്നു.


സിപിഎമ്മിന്റെ ഇടപെടലും ഇതില്‍ ഉണ്ടായി. പുതു തലമുറയിലെ ചില നടിമാരും പ്രവര്‍ത്തകരുമാണ് മമ്മൂട്ടിക്ക് എതിരായി നിലകൊണ്ടിരിക്കുന്നത്. എന്നാല്‍, മഞ്ജു വാര്യര്‍ ഉള്‍പ്പടെയുള്ളവര്‍ ഇതില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്.

Tags : troll 
Advertisement here

Like Facebook Page :
 

Social media talks

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ