Troll Today News

പട്ടിയും പേപ്പട്ടിയും തെറിവിളിയും , മലയാള സിനിമപ്രവര്‍ത്തികരില്‍ ചിലര്‍ക്ക് പ്രാന്തായോ

Tue, Dec 26, 2017

Arabianewspaper 1503
പട്ടിയും പേപ്പട്ടിയും തെറിവിളിയും , മലയാള സിനിമപ്രവര്‍ത്തികരില്‍ ചിലര്‍ക്ക് പ്രാന്തായോ
പട്ടി, പേപ്പട്ടി, കുരങ്ങ് അക്ഷരം മാറി വിളി മലരെ, എന്തെല്ലാമാണ് മലയാള സിനിമയിലെ താരങ്ങളും സംവിധായകരും എല്ലാം സോഷ്യല്‍ മീഡിയയില്‍ വന്ന് വിളിച്ചു കൂവുന്നത്. സിനിമയിലെ സ്ത്രീപക്ഷവും പുരുഷപക്ഷവും പരസ്പരം മസിലു പിടിച്ചു വെല്ലുവിളി ആരംഭിച്ചതോടെ. ഫാന്‍സ് അസോസിയേഷന്‍ എല്ലാം സടകുടഞ്ഞ് എഴുന്നേറ്റു.

പുരുഷ കേസരികള്‍ക്ക് മാത്രമുള്ള ഫാന്‍സ് അസോസിയേഷന്‍ ഫെമിനിച്ചികളെ കണ്ടം വഴി ഓടിക്കുകയാണ്. പക്ഷം പിടിച്ച് എത്തുന്നത് മാധ്യമങ്ങളായാലും തെറിവിളി ഗ്യാരണ്ി.

കസബ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം സ്ത്രീയെ അപമാനിച്ചു എന്നു പറഞ്ഞു തുടങ്ങിയ പൂരപ്പാട്ടാണ് ഇപ്പോള്‍ പുതിയ തലങ്ങളിലേക്ക് എത്തിയത്.

സിനിമയിലെ ഔട്ട്‌സ്‌പോക്കണ്‍ വിഭാഗത്തില്‍ പെടുന്ന ചിലരാണ് ഇതിനു തുടക്കമിട്ടത്. മാന്യത വിട്ടുള്ള കളിയില്‍ സ്വാഭാവിക ഡെവലപ്‌മെന്റുകളാണ് ഉണ്ടായത്.

മമ്മൂട്ടിയെ വിമര്‍ശിച്ച നടി പാര്‍വതിക്ക് മറുപടിയായി ജൂഡ് ആന്റണി ഇട്ട പോസ്റ്റ് സര്‍ക്കസിലെ കുരങ്ങെന്ന വിശേഷണവുമായാണ്. എന്നാല്‍, അതിലും പുളിച്ച തെറി മാന്യതയുടെ മുഖം വൂടി അണിഞ്ഞ് പാര്‍വതി മൊഴിഞ്ഞു. ഇതിനു മമ്മൂട്ടിയുടെ ആരാധകര്‍ മറുപടി നല്‍കി.

ഇതു കൂടാതെ പാര്‍വതിയുടെ കൂട്ടുകാരി.യുടെ ഭര്‍ത്താവിന്റെ സിനിമയ്ക്ക് ഡീഗ്രേഡിംഗും നെഗറ്റീവ് റിവ്യുവും എല്ലാം പൊടിപൂരം.

ഇതിനിടയില്‍ പ്രതാപ് പോത്തന്‍ ജൂഡ് ആന്റണിയെ പരാമര്‍ശിച്ച് ഒരു പട്ടി എപ്പോഴും പട്ടി തന്നെയായിരിക്കുമെന്ന് പറഞ്ഞു.

ഇതിനു ഈക്വല്‍ ആന്‍ഡ് ഓപോസിറ്റ് റിയാക്ഷന്‍ എന്ന സയന്‍സ് നിയമം അപ്ലെ ചെയ്തു. കഞ്ചാവടിച്ച പേപ്പട്ടികളോട് എന്തുപറയാന്‍ ഗെറ്റ് വെല്‍ സൂണ്‍ ഓള്‍ഡ് ഡോഗ് എന്ന അതിലും മോശമായ വാക്കിലൂടെ ജൂഡ് മറുപടി നല്‍കി. കഥ ഇങ്ങിനെ നില്‍ക്കുകയാണ് സുഹുര്‍ത്തുക്കളെ.. ഇനി ആരൊക്കെ എെേന്താക്കെ വിളി കേള്‍ക്കാന്‍ കിട്ക്കുന്നുവെന്ന് ആര്‍ക്കറിയാേം.
Tags : troll 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ