Troll Today News

പാഡ് മാനിനെ ട്രോളി മൂക്കു ചീറ്റല്‍ ചലഞ്ച്

Mon, Feb 05, 2018

Arabianewspaper 1927
പാഡ് മാനിനെ ട്രോളി മൂക്കു ചീറ്റല്‍ ചലഞ്ച്

ആര്‍ത്തവം ആഘോഷമാക്കി മാറ്റാന്‍ ബോളിവുഡ് താരങ്ങല്‍ രംഗത്ത് ഇറങ്ങിയതിനെ ട്രോളി നടിയും അവതാരകയുമായ പേളി മാണി രംഗത്ത്. ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ ഉപയോഗിക്കുന്ന സാനിറ്ററി നാപ്കിന്‍ ഉയര്‍ത്തിപ്പിടിച്ച് ബോളിവുഡിലെ നടന്‍മാരും നടിമാരും പാഡ് മാന്‍ പ്രമോഷന്റെ ഭാഗമായി പാഡ് ചലഞ്ചമായി രംഗത്ത് എത്തിയത്.


ആര്ത്തവസമയത്ത് ഉപയോഗിക്കുന്ന പാഡ് ഒളിച്ചുവെയ്‌ക്കേണ്ട ഒന്നല്ലെന്നും ഇതിന് ബോധവല്‍ക്കരണം നടത്താനുമാണ് ബോളിവുഡ് നടീനടന്‍മാര്‍ പാഡ്മാന്‍ ചലഞ്ചുമായി രംഗത്ത് എത്തിയത്.


അരുണാചലം മുരുകാനന്ദം എന്നയാള്‍ സ്ത്രീകള്‍ക്കു വേണ്ടി കുടില്‍ വ്യവസായം പോലെ ആരംഭിച്ച സാനിറ്ററി നാപ്കിന്‍ നിര്‍മാണവും ഇതിനായി ഇയാള്‍ സമൂഹ്യപരമായും കുടുംബപരമായും നേരിടേണ്ടിവന്ന ക്ലേശവും പാഡ്മാന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിലെത്തിയിരുന്നു,. അക്ഷയ്കുമാറാണ് മുരുകാനന്ദമായി അഭിനയിച്ചത്.


എന്നാല്‍, ഇത്തരം ചലഞ്ചിന്റെ ആവശ്യകതയെ തന്നെ ചോദ്യം ചെയ്താണ് പേളി മാണി മൂക്കൂ ചീറ്റല്‍ ചലഞ്ചുമായി രംഗത്ത് വന്നത്.


തനിക്ക് അതിയായ ജലദോഷമുണ്ടെന്നും ഒരു ടിഷ്യു കയ്യില്‍ പിടിച്ച് നില്‍ക്കുന്ന ചിത്രത്തിനു താഴെ പേളി അടിക്കുറുപ്പായി എഴുതുന്നു. മറ്റുള്ളവര്‍ക്കും ഇത്തരത്തില്‍ മൂക്കൂചീറ്റല്‍ ചലഞ്ച് നടത്താനമെന്നാണ് പേളിയുടെ പരിഹാസം.






Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ