General News

ത്രിപുരയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു

Sun, Feb 18, 2018

Arabianewspaper 158
ത്രിപുരയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു

ത്രിപുര നിയമസഭയിലേക്കുള്ള 60 ല്‍ 59 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. ഒരു മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിയുടെ നിര്യാണത്തെ തുടര്‍ന്ന് വോട്ടെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്. വോട്ടെടുപ്പ് ആരംഭിച്ച രണ്ടു മണിക്കൂര്‍ പിന്നിടുേേമ്പാള്‍ പത്തു ശതമാനം പേര്‍ വോട്ടു ചെയ്ത്.ു വോട്ടു ചെയ്ത പ്രമുഖരില്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാരും ഉള്‍പ്പെടുന്നു.


തുടര്‍ച്ചയായ അഞ്ചാം വട്ടവും ഭരണത്തിലേറാന്‍ ജനവിധി തേടുന്ന സിപിഎം മുഖ്യമന്ത്രി മണിക് സര്‍ക്കാരിന് കനത്ത വെല്ലുവിളി ഉയര്‍ത്തി ബിജെപിയുടെ ശക്തമായ സാന്നിദ്ധ്യമാണ് ഇക്കുറി ഉള്ളത്.


കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കേവലം 30,000 വോട്ടുകള്‍ മാത്രം ആകെ ലഭിച്ച ബിജെപി ഇക്കുറി ഭരണം പിടിച്ചെടുക്കുമെന്ന ആത്മവിശ്വാസത്തിലാണ്. ക്രഴിഞ്ഞ തവണ ഒരു സീറ്റു പോലും ലഭിക്കാത്ത സംസ്ഥാനമായ ത്രിപുരയില്‍ പധാനമന്ത്രി നരേന്ദ്ര മോഡിയും പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥും കേന്ദ്രമന്തിമാരും എല്ലാവരും ചേര്‍ന്ന് കാടിളക്കിയുള്ള പ്രചാറണമാണ് നടത്തിയത്.


എന്നാല്‍, മുഖ്യമന്ത്രി മണിക് സര്‍ക്കാരിനെ കേന്ദ്രീകരിച്ചാണ് സിപിഎം പ്രചാരണം നടത്തിയത്. ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗം ബൃന്ദ കാരാട്ട് എന്നിവര്‍ മാത്രമാണ് ഇവിടെ പ്രചാരണത്തിന് എത്തിയത്. കഴിഞ്ഞ നിയമസഭയിലെ പ്രധാന പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിനെ പ്രചാരണ രംഗങ്ങളില്‍ കാണാനേയില്ലായിരുന്നു. പ്രചാരണം അവസാനിക്കുന്ന അവസാന ദിവസം ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഒരു തിരഞ്ഞെടുപ്പു റാലിയില്‍ പങ്കെടുത്തു.


ബിജെപിയുടെ വരവ് തടയാന്‍ ഇവിടെ കോണ്‍ഗ്രസ് മാറി നില്‍ക്കുകയാണെന്ന് അമിത് ഷാ ആരോപിച്ചിരുന്നു. എന്നാല്‍, ബിജെപിയെ ജനം സ്വീകരിച്ചു കഴിഞ്ഞുവെന്നും കാല്‍ നൂറ്റാണ്ടു കാലത്തെ സിപിഎം ഭരണത്തിന് അറുതി വരുത്തി ഇനി ബിജെപി ത്രിപുര ഭരിക്കുമെന്നും ഷാ പറഞ്ഞു. ബിജെപിയുടെ പ്രധാനമന്ത്രിയും മറ്റും പങ്കെടുത്ത റാലികളിലെ അഭൂതപൂര്‍വമായ ജനപങ്കാളിത്തം ജനം മാറ്റത്തിന് ദാഹിക്കുന്നതാണെന്നും ഷാ പറഞ്ഞു,

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ