General News

ത്രിപുര : സിപിഎം സ്ഥാനാര്‍ത്ഥി ഹൃദയസ്തംഭനം മൂലം മരിച്ചു

Mon, Feb 12, 2018

Arabianewspaper 212
ത്രിപുര : സിപിഎം സ്ഥാനാര്‍ത്ഥി ഹൃദയസ്തംഭനം മൂലം മരിച്ചു

തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ത്രിപുരയിലെ സിറ്റിംഗ് എംഎല്‍എയും ചാരിലാം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ രാമേന്ദ്ര നാരായണ്‍ ദേബര്‍മ അന്തരിച്ചു, 68 വയസായിരുന്നു.


തിരഞ്ഞെടുപ്പു പ്രചരണത്തിനിടെ അസ്വസ്ഥത അനുഭവപ്പെട്ട സ്ഥാനാര്‍ത്ഥിയെ ഉടനെ തന്നെ അഗര്‍ത്തലയിലെ ഗോവിന്ദ് ബല്ലബ് പന്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.


എന്നാല്‍, നില വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു. ഇതോടെ ഈ മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റിവെച്ചു


സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിമരിച്ച ശേഷം രാഷ്ട്രീയത്തില്‍ ഇറങ്ങിയ ഇദ്ദേഹം 2013 ല്‍ വെസ്റ്റ് ത്രിപുരയിലെ മണ്ഡലത്തില്‍ നിന്നും മത്സരിച്ച് വിജയിക്കുകയായിരുന്നു.


സിപിഎമ്മിന്റെ മറ്റ് രണ്ടു സ്ഥാനാര്‍ത്ഥികളും ആശുപത്രിയില്‍ ചികിത്സയിലാണ്. ഫിഷറീസ് മന്ത്രിയും കൃഷ്ണപൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ ഖഗേന്ദ്ര ജമാതിയയും ഇതേ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. തിരഞ്ഞെടുപ്പു പ്രചാരണത്തിനു ഇറങ്ങാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. നാമ നിര്‍ദ്ദേശ പത്രിക ആശുപത്രി കിടക്കയില്‍ കിടന്നു കൊണ്ടാണ് ഇദ്ദേഹം നല്‍കിയത്.


ഇതിനിടെ, ഖൊവായി മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥി ബിശ്വജിത് ദത്തയും ആശുപത്രിയിലാണ്. ഗുരുതരമായ രോഗം ബാധിച്ച ബിശ്വജിത്തിനു പകരം നിര്‍മല്‍ ബിശ്വാസിനെ പാര്‍ട്ടി രംഗത്തിറക്കി. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു,.


അറുപതംഗ നിയമസഭയിലേക്ക് ഫെബ്രുവരി 18 നാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ മാര്‍ച്ച് മൂന്നിന് നടക്കും. ബിജെപിയുടെ വളര്‍ച്ച ഭരണകക്ഷിയായ സിപിഎമ്മിന് ആശങ്കനല്‍കുന്നതായാണ് റിപ്പോര്‍ട്ട്.

Tags : Tripura 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ