General News

ത്രിപുരയില്‍ 76 ശതമാനം പോളിംഗ്

Sun, Feb 18, 2018

Arabianewspaper 413
ത്രിപുരയില്‍ 76  ശതമാനം പോളിംഗ്

ത്രിപുരയില്‍ നിയമസഭയിലേക്കുള്ള 59 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി. 76 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കില്‍ പറയുന്നത്. അവസാന കണക്കെടുപ്പില്‍ രണ്ടോ മൂന്നു ശതമാനം കൂടാനാണ് സാധ്യത.


2013 ല്‍ 91.82 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ സ്ഥാനത്ത് ഇക്കുറി 76 ശതമാനം മാത്രമാണ് പോളിംഗ് നടന്നത്. സ്ഥാനാര്‍ത്ഥിയുടെ വിയോഗത്തെ തുടര്‍ന്ന് ചാരിലാം നിയോജമണ്ഡലത്തില്‍ വോട്ടെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്.


വോട്ടെടുപ്പില്‍ കുറവ് വന്നത് ഭരണ മുന്നണിയെ ആശങ്കപ്പെടുത്തുന്നുണ്ട്. 25 വര്‍ഷമായി മാണിക് സര്‍ക്കാര്‍ തുടരുന്ന ഭരണം അവസാനിപ്പിക്കാനായി ബിജെപി ശക്തമായ പോര്‍മുഖമാണ് തുറന്നത്.


അതേസമയം, നിലവിലെ പ്രതിപക്ഷമായ കോണ്‍ഗ്രസിനെ തിരഞ്ഞെടുപ്പു ചിത്രത്തില്‍ തന്നെ ഇക്കുറി കാണാനുണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പി്‌ന് അവസാന ദിവസം എത്തിയ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ബിജെപിയെ നഖശിഖാന്തം എതിര്‍ത്ത് പ്രസംഗിച്ചതല്ലാതെ സിപിഎമ്മിനെ കുറിച്ചോ മണിക് സര്‍്ക്കാരിന്റെ ഭരണത്തെ കുറിച്ചോ പ്രസംഗത്തില്‍ പരാമര്‍ശിച്ചില്ല. കോണ്‍ഗ്രസ് സിപിഎമ്മിന് പിന്തുണ നല്‍കുകയാണെന്നാണ് ബിജെപിയുടെ ആരോപണം.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ