General News

തൃണമൂല്‍ നേതാവ് മുകുള്‍ റോയ് എംപി സ്ഥാനം രാജിവെച്ചു

Wed, Oct 11, 2017

Arabianewspaper 373
തൃണമൂല്‍ നേതാവ് മുകുള്‍ റോയ് എംപി സ്ഥാനം രാജിവെച്ചു

മമതയുമായി ഉടക്കിയ മുകുള്‍ റോയ് എംപി സ്ഥാനവും രാജിവെച്ചു. രാജ്യസഭാ ചെയര്‍മാനായ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന് രാജിക്കത്ത് സമര്‍പ്പിച്ചു. എംപി സ്ഥാനം രാജിവെയ്ക്കും മുമ്പ് പാര്‍ട്ടി അംഗത്വവും അദ്ദേഹം രാജിവെച്ചിരുന്നു. മുകുള്‍ റോയി ബിജെപിയില്‍ ചേരുമെന്ന പ്രചാരണം ശക്തമാണ്. മമതയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് താന്‍ വേദനയോടെ പാര്‍ട്ടി വിടുന്നതെന്ന് മുകുള്‍ റോയി പറഞ്ഞു. ദേശീയ പാര്‍ട്ടികളാണ് ഇന്നത്തെ സാഹചര്യത്തില്‍ ആവശ്യമെന്നും ഒറ്റയാള്‍ പാര്‍്ട്ടികള്‍ രാജ്യത്തിന് നല്ലതല്ലെന്നും മുകുള്‍ റോയി പറഞ്ഞു. എന്നാല്‍, സിബിഐയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് മുകള്‍ റോയ് പാര്‍്ടടി വിടുന്നതെന്നും ബിജെരിയില്‍ ചേക്കേറുന്നതെന്നും മുകുള്‍ റോയ് പറഞ്ഞു,. ബിജെപി നേതാവ് അരുണ്‍ ജെയ്റ്റിലിയുമായി മുകള്‍ റോയ് കഴിഞ്ഞയാഴ്ച ചര്‍ച്ച നടത്തിയത് അഭ്യുഹങ്ങള്‍ ശക്തമാക്കി.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ