Entertainment News

കലാഭവന്‍ മണി ഓര്‍മയായിട്ട് രണ്ടു വര്‍ഷം

Tue, Mar 06, 2018

Arabianewspaper 72352
കലാഭവന്‍ മണി ഓര്‍മയായിട്ട് രണ്ടു വര്‍ഷം

മലയാളക്കരയുടെ മണികിലുക്കം വിസ്മൃതിയാലാണ്ടിട്ട് രണ്ടു വര്‍ഷം പൂര്‍ത്തിയാകുന്നു. വലിയ നടനും, ഗായകനും മിമിക്രി കലാകാരനുമായിരുന്ന മണി വിട്ടു പിരിഞ്ഞിട്ട് മാര്‍ച്ച് ആറിന് രണ്ടു സംവത്സരങ്ങള്‍ കടന്നു പോയി.


മണിയെ മലയാള സിനിമ കൂടപ്പിറപ്പായാണ് കണ്ടിരുന്നത്. നാട്ടുകാര്‍ക്കും, സിനിമ ലോകത്തെ സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി എന്തിനും ഏത്ിനും ഓടിയെത്തിയിരുന്ന സഹായിയാണ് കലാഭവന്‍ മണി .


ചാലക്കുടിയിലെ പള്ളിപ്പെരുന്നാളിനും ക്ഷേത്രോത്സവങ്ങള്‍ക്കും ക്രിസ്തുമസ്, ഓണം, ഈസ്റ്റര്‍, പെരുന്നാള്‍ എന്നു വേണ്ട എല്ലാ ആഘോഷങ്ങള്‍ക്കും മണി മുന്‍പന്തിയിലായിരുന്നു. പാഡി എന്ന പേരില്‍ വീടിനു സമീപം പണിതുയര്‍ത്തിയ കെട്ടിടം റിസോര്‍ട്ട് പോലെയായിരുന്നു. ചാലക്കുടിയിലുടെ പോകുന്ന ഏതൊരു സിനിമാ പ്രവര്‍ത്തകനും ഏതു സമയവും കയറി്‌ച്ചെല്ലാവുന്ന ഒരു അതിഥി മന്ദിരമായിരുന്നു പാഡി.


അതിഥി സല്‍ക്കാര പ്രിയനായിരുന്ന കലാഭവന്‍ മണിക്ക് ഒടുവില്‍ തന്റെ ജീവിതം ഒടുങ്ങുന്നതിന് പോലും കാരണമായതായാണ് ബന്ധുക്കളും സുഹൃത്തക്കളും ആരാധകരും പറയുന്നത്.


പാഡിയില്‍ എത്തിയ സുഹൃത്തുക്കളെ സന്തോഷിപ്പിക്കാന്‍ മദ്യവും മറ്റും നല്‍കുകയും ചെയ്തു. ബിയര്‍ മാത്രമാണ് മണി കഴിച്ചിരുന്നതെന്ന് അടുത്ത ബന്ധുക്കള്‍ പറയുന്നു. എന്നാല്‍, മണിയുടെ പോസ്റ്റ് മോര്‍ട്ടം റി്‌പ്പോര്‍ട്ടില്‍ ആന്തരിക അവയവങ്ങളില്‍ വിഷമദ്യത്തിന്റെയും കീടനാശിനിയുടേയും അംശം ഉണ്ടായിരുന്നതായി പരാമര്‍ശിച്ചിരുന്നു.


ഇതിനെ തുടര്‍ന്ന് ക്രൈം ബ്രാഞ്ചും പിന്നീട് സിബിഐയും കേസ് അന്വേഷണം നടന്നു വരികയാണ്. എന്നാല്‍, അന്വേഷണത്തില്‍ പുരോഗതി ഇല്ലെന്നാണ് മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ പറയുന്നത്. വിടപറഞ്ഞ് രണ്ട് വര്‍ഷം പിന്നിടുമ്പോഴും മരണത്തിലെ ദുരുഹതകള്‍ അവസാനിക്കുന്നില്ല..

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ