General News

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തി

Fri, Feb 23, 2018

Arabianewspaper 114
അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ച്  കൊലപ്പെടുത്തി

ആട്ടപ്പാടിയില്‍ ആദിവാസിയുവാവിനെ മോഷണം ആരോപിച്ച് കെട്ടിയിട്ട് മര്‍ദ്ദി്ക്കുകയും ഇതിന്റെ സെല്‍ഫി എടുത്ത് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ വന്‍ പ്രതിഷേധം ഉയരുന്നു.


എട്ടോളം പേര്‍ ചേര്‍ന്നാണ് മധു എന്ന യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. മാനസിക പ്രശ്‌നങ്ങള്‍ ഉള്ള ആദിവാസി യുവാവിനെയാണ് ഒരു കൂട്ടം ചെറുപ്പക്കാര് ചേര്‍ന്ന ക്രൂരമായി മര്‍ദ്ദിച്ചത്.


ഭക്ഷണം മോഷ്ടി്‌ച്ചെന്നാരോപിച്ചാണ് മധുവിനെ കെട്ടിയിട്ട് മര്ദ്ദിച്ചത് അട്ടപ്പാടിയിലെ കടുകുമണ്ണ കോളനിയിലെ മല്ലന്റെ മകന്‍ മധു (27)വിനാണ് ദാരുണ അന്ത്യം.


പലചരക്ക് കടയില്‍ നിന്ന് ബ്രഡ് മോഷ്ടിച്ചെന്നാരോപിച്ചാണ് ഇയാളെ പിടികൂടിയത്. ഈ പ്രദേശത്തെ കടകളില്‍ നിന്ന് അരിയും മറ്റു ഭക്ഷണ സാധനങ്ങളും മോഷണം പോകുന്നത് പതിവായിരുന്നുവെന്നും ഇതിന് പിന്നില്‍ മധുവാണെന്നും പറഞ്ഞ് ചില വ്യാപാരികളും ബന്ധുക്കളും ചേര്‍ന്ന് ഇയാളെ പിടിച്ച് കെട്ടി മര്ദ്ദിക്കുകയായിരുന്നു.


മര്‍ദ്ദിച്ച് അവശ നിലയിലായ ഇയാളെ പോലീസ് എത്തി അഗളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Tags : Attappadi 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ