Travel News

സലാല - മരുഭൂമിയിലെ ഹരിതാഭ

Wed, Aug 31, 2016

Arabianewspaper 955
സലാല - മരുഭൂമിയിലെ ഹരിതാഭ

പച്ചപ്പുതച്ച കേരളം ദൈവത്തിന്റെ സ്വന്തം നാടാണെങ്കില്‍ കടലുകടന്ന് പടിഞ്ഞാറ് കാണുന്ന മരുഭൂമിയുടെ നടുവില്‍ വിസ്മയമായി കാണുന്ന പച്ചപ്പും ദൈവത്തിന്റെ സ്വന്തം നാടു തന്നെ.


അവധിക്കാല യാത്രകളില്‍ പ്രവാസികള്‍ തന്റെ നാടിന്റെ മണവും നിറവും തേടിയെത്തുന്നത് ഒമാനിലെ സലാലയിലാണ്. മണലാരണ്യത്തിന്റെ മടുപ്പ് അകറ്റി പ്രകൃതി കനിഞ്ഞു നല്‍കിയ പച്ചപ്പാണ് സലാലയില്‍.


തെങ്ങും വാഴയും നിറഞ്ഞ ഈ നാട് കണ്ടാല്‍ കേരളത്തിന്റെ ഇരട്ട സഹോദരനാണെന്ന് തോന്നും. മലനിരകളും താഴ് വാരങ്ങളും തണുത്ത കാറ്റും ഇടയ്ക്കുള്ള മഴയും മണല്‍ക്കാട്ടിലെ വിസ്മയക്കാഴ്ചകളാണ്.


സലാലയിലെ കാഴ്ചകള്‍ കേരളത്തിനു സമാനമാണ്, ദാരിസ് എന്ന ചെറു നഗരത്തിലെ കൊട്ടാരവും അതിലെ വളപ്പില്‍ തലയെടുപ്പോടെ നില്‍ക്കുന്ന പ്ലാവും മാവും തെങ്ങും മലയാള നാടിന്റെ പ്രതിബിംബമാണെന്നെ തോന്നു.


സലാലയില്‍ എത്തിയാല്‍ മലയാളികളാണ് എവിടേയും. ഉള്‍നാട്ടിലേക്ക് ചെന്നാല്‍ ആടു വളര്‍ത്തലും മീന്‍പിടുത്തവും തൊഴിലാക്കിയവരേയും കാണാം. കന്നുകാലികളും ആടും കോഴിയും എല്ലാം ഉള്ള ഇവിടെ അപൂര്‍വമായാണ് മരുഭുമിയുടെ സ്വന്തം മൃഗമായ ഒട്ടകത്തെ കാണുന്നത്. ഒട്ടകവും മരുഭൂമിയും ഈന്തപ്പനയുമാണ് ഗള്‍ഫ്, എന്നാല്‍,. സലാലയിലെത്തുന്നവര്‍ വേറൊരു ലോകത്താകുന്നു.


മലനിരകളിലൂടെ ഒലിച്ചിറങ്ങുന്ന വാദികള്‍ ( ചെറിയ വെള്ളച്ചാട്ടങ്ങള്‍) ഹരിതാഭമായ സമതലങ്ങള്‍, വന്‍ മരങ്ങള്‍, മലനിരകള്‍ എല്ലാം ഗള്‍ഫില്‍ സലാലയ്ക്ക് മാത്രം സ്വന്തം. ഗള്‍ഫില്‍ അധികമാരും കാണാത്ത കാക്കയും ഇവിടെ ധാരാളം.


സലാല യാത്ര പൂര്‍ണമാകണമെങ്കില്‍ സലാലയെ ഹരിതാഭമാക്കാന്‍ കാരണക്കാരനായ കേരളത്തിലെ ചേരവംശ രാജാവായ ചേരമാന്‍ പെരുമാള്‍ എന്ന അബുബക്കര്‍ താജുദ്ദീന്‍ അബ്ദുള്‍ റഹ്മാന്‍ സമിരിയുടെ ഖബറിടം കാണണം, അറബികളായ വ്യാപാരികളില്‍ നിന്നും വിശുദ്ധ മക്കയെ കുറിച്ച് അറിഞ്ഞ പെരുമാള്‍ അവിടെ തീര്‍ത്ഥാടനത്തിന് എത്തി ഇസ്ലാം മതം സ്വീകരിക്കുകയും പിന്നീട് ഒമാന്‍ വഴിയുള്ള മടക്കയാത്രയില്‍ സലാലയില്‍ വെച്ച് ദിവംഗതനാകുകയും ചെയ്തുവെന്നാണ് പറയപ്പെടുന്നത്.


സലാലയിലേക്ക് പോകുന്നവര്‍ സന്ദര്‍ശിക്കുന്ന നിരവധി കേന്ദ്രങ്ങള്‍ ഉണ്ട്. എല്ലായിടവും സന്ദര്‍ശിക്കാന്‍ കുറഞ്ഞത് രണ്ടു ദിവസമെങ്കിലും വേണ്ടി വരും.,

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ