Technical News

വിമാനങ്ങളില്‍ വൈ ഫെയും മൊബൈല്‍ ഫോണും ഇനി ഉപയോഗിക്കാം

Sat, Jan 20, 2018

Arabianewspaper 2053
വിമാനങ്ങളില്‍ വൈ ഫെയും മൊബൈല്‍ ഫോണും ഇനി ഉപയോഗിക്കാം

ഇന്ത്യയില്‍ യാത്ര ചെയ്യുന്ന എല്ലാ വിമാനയാത്രികര്‍ക്കും വൈ ഫൈ ഇന്റര്‍നെറ്റ് സൗകര്യവും മൊബൈല്‍ ഫോണ്‍ സേവനവും ഉപയോഗിക്കാന്‍ ട്രായി അനുമതി നല്‍കി.


യാത്ര ചെയ്യുന്ന അവസരങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാമെന്ന സൗകര്യമാണ് ഇതുവഴി ലഭ്യമാകുന്നതെന്ന് വ്യോമയനാ സഹമന്ത്രി ജയന്ത് സിന്‍ഹ അറിയിച്ചു,.


ഇന്‍-ഫ്‌ളൈറ്റ് കണക്ടിവിറ്റി നല്‍കാന്‍ വിമാനങ്ങള്‍ക്ക് ടെലികോം റെഗുലേറ്ററി അഥോറിറ്റി അനുമതി നല്‍കി. സുരക്ഷാ കാരണങ്ങളാല്‍ ചില നിയന്ത്രണങ്ങളും ഉണ്ടാകും. വിമാനം ഉയര്‍ന്നു പൊങ്ങുന്ന വേളയില്‍ മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഫ്‌ളൈറ്റ് മോഡില്‍ സൂക്ഷിക്കണം. ഇതു കഴിഞ്ഞ്., വിമാനം പറന്നുയര്‍ന്ന് കഴിഞ്ഞാല്‍ ഉടനെ തന്നെ യാത്രക്കാര്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കാം.


വിമാനം മുവ്വായിരം മീറ്റര്‍ ഉയരത്തില്‍ പറന്നു പൊങ്ങിയാല്‍ ഉടന്‍ തന്നെ യാത്രക്കാര്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനുള്ള അനുമതി പൈലറ്റ് നല്‍കും,


മറ്റുള്ള യാത്രക്കാര്‍ക്ക് ശല്യമില്ലാത്ത തരത്തില്‍ മൊബൈല്‍ ഉപയോഗിക്കണമെന്ന ഉപാധിയും വിമാനക്കമ്പനികള്‍ നല്‍കും,.

Tags : Wi-Fi 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ