General News

ജിഎസ്ടിയുടെ പ്രയോജനം ഉപഭോക്താക്കള്‍ക്ക് നല്‍കാത്തവര്‍ കുടുങ്ങും

Mon, Jul 17, 2017

Arabianewspaper 292
ജിഎസ്ടിയുടെ പ്രയോജനം ഉപഭോക്താക്കള്‍ക്ക് നല്‍കാത്തവര്‍ കുടുങ്ങും

ചരക്കു സേവന നികുതി നടപ്പിലായ ശേഷം ഇതിന്റെ പ്രയോജനം ഉപഭോക്താക്കള്‍ക്ക് നല്‍കാത്ത കച്ചവടക്കാര്‍ ഈ മാസം അവസാനം റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ കുടുങ്ങും.


കേരളത്തില്‍ കോഴിയുടെ വിലയില്‍ കുറവു വരുത്താത്ത സംഭവം വന്‍ വിവാദമായിരുന്നു. ചരക്കു സേവന നികുതി വരുന്നതിനു മുമ്പ് 14.5 ശതമാനമായിരുന്നു കോഴിയുടെ നികുതി. ഇത് ഇപ്പോള്‍ പൂജ്യം ശതമാനമായി മാറി. എന്നിട്ടും കോഴി വിലയില്‍ മാറ്റം വന്നിട്ടില്ല.


ജിഎസ്ടി വരും മുമ്പുള്ള നികുതികള്‍ ഏര്‍പ്പെടുത്തിയ വിലയില്‍ കുറവു വരുത്താതെ ജിഎസ്ടി കൂട്ടിയാണ് പല വ്യാപാരികളും വില പുതുക്കി നിശ്ചയിച്ചിട്ടുള്ളത്. എണ്‍പതു ശതമാനം നിത്യോപയോഗ സാധനങ്ങളുടേയും വിലയില്‍ കുറവു വരുമെന്ന് ജിഎസ്ടി കൗണ്‍സില്‍ പ്രഖ്യാപിച്ചിട്ടും കാര്യമായി വിലകുറയാത്തത് സാധാരണക്കാരെ നിരാശരാക്കിയിട്ടുണ്ട്.


 

Tags : GST 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ