General News

മതസ്പര്‍ദ്ധ പരാമര്ശം: സെന്‍കുമാറിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം

Mon, Jul 17, 2017

Arabianewspaper 312
മതസ്പര്‍ദ്ധ പരാമര്ശം: സെന്‍കുമാറിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം

മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ സമര്‍പ്പിച്ച മുന്‍ കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി അനുവദിച്ചു, അടുത്ത തിങ്കളാഴ്ച കേസില്‍ വാദം തുടരും .


അറസ്റ്റുണ്ടായലുടന്‍ ജാമ്യം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. തിങ്കളാഴ്ചയാണ് സെന്കുമാര്‍ മുന്‍ കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.


ഉജ്യോഗസ്ഥര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് തനിക്കെതിരെ കേസ് എന്ന് സെന്‍കുമാര്‍ ഹര്‍ജിയില്‍ പറഞ്ഞു. മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയുണ്ടാക്കുന്ന യാതൊന്നും താന്‍ പറഞ്ഞിട്ടില്ലെന്നും താന്‍ വാരികയ്ക്ക് നല്‍കിയ അഭിമുഖം തെറ്റായി വ്യാഖ്യാനിച്ച് പ്രസിദ്ധീകരിക്കുകയായിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.


തന്റെ അഭിമുഖം തെറ്റായി പ്രസിദ്ധീകരിച്ച വാരികയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സെന്‍കുമാര്‍ പറഞ്ഞു.


കേരളത്തില്‍ 100 കുട്ടികള്‍ ജനിക്കുമ്പോള്‍ ഇതില്‍ 40 ലേറെ മുസ്ലീം സമുദായത്തിലുള്ളവരാണ് ജനിക്കുന്നതെന്നും ഭാവിയില്‍ ഏതു നിലയിലെത്തുമെന്നുമാണ് സെന്കുമാര്‍ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഇത് മത സ്പര്‍ദ്ധ വളര്‍ത്താന്‍ സഹായിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്.


സൈബര്‍ നിമമ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍. സൈബര്‍ വകുപ്പുകളില്ലാതെ ഐപിസി 153 എ 1 പ്രകാരമാണ് കേസ്. സൈബര് പോലീസിന് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ അധികാരമില്ലെന്നും എഫ്‌ഐആര്‍ റദ്ദാക്കണമെന്നും സെന്‍കുമാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ