General News

ബംഗാള്‍ തദ്ദേശ തിരഞ്ഞെടുപ്പ് ടിഎംസി തൂത്തുവാരി, സിപിഎമ്മിനെ പിന്നിലാക്കി ബിജെപി രണ്ടാമത്

Thu, Aug 17, 2017

Arabianewspaper 742
ബംഗാള്‍ തദ്ദേശ തിരഞ്ഞെടുപ്പ് ടിഎംസി തൂത്തുവാരി

ഏഴു മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ഉജ്ജ്വല വിജയം. ഏഴു വാര്‍ഡിലും തൃണമൂല്‍ ഭരണം പിടിച്ചെടുത്തു.


148 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത് ഇതില്‍ 140 ഉം തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചു,. സിപിഎം നയിക്കുന്ന ഇടതു മുന്നണിക്ക് ഒരു വാര്‍ഡില്‍ വിജയിക്കാനായപ്പോള്‍ ബിജെപി ആറു വാര്‍ഡുകളില്‍ വിജയം നേടി. ഒരിടത്ത് സ്വതന്ത്രനും വിജയിച്ചു. തൃണമൂല്‍ വിജയിച്ച പലയിടത്തം ബിജെപിയാണ് രണ്ടാം സ്ഥാനത്ത്.


ദുര്‍ഗാപുര്‍ മുനിസിപ്പാലിറ്റിയില്‍ ആകെയുള്ള 43 വാര്‍ഡുകളില്‍ എല്ലായിടത്തും വിജയിച്ചത് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ്. 2012 ല്‍ ഇവിടെ 29 വാര്‍ഡുകളില്‍ മാത്രമാണ് തൃണമൂല്‍ വിജയിച്ചിരുന്നത്. ഹാല്‍ദയില്‍ 29 വാര്‍ഡുകളില്‍ 29 ലും തൃണമൂല്‍ വിജയിച്ചു,. 2012 ല്‍ 11 വാര്‍ഡുകളില്‍ മാത്രമാണ് ടിഎംസി വിജയിച്ചത്. പന്‍സ്‌കുറയില്‍ 18 വാര്‍ഡുകളില്‍ 17 ലും ടിഎംസി വിജയിച്ചു. നാല്‍ഹതിയില്‍ 16 ല്‍ 14 ലും കൂപേഴ്‌സ് ക്യാംപില്‍ 12ല്‍ 1ലും ബുനിയാദ് പുരയില്‍ 14 ല്‍ 13 ലും ധുപ് പുരയില്‍ 16 ല്‍ 12 ലും തൃണമൂല്‍ വിജയിച്ചു.

Tags : TMC 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ