General News

ദാവൂദിന്റെ സ്വത്തുക്കള്‍ 11 കോടിക്ക് ലേലത്തില്‍ പോയി

Tue, Nov 14, 2017

Arabianewspaper 5695
ദാവൂദിന്റെ സ്വത്തുക്കള്‍ 11 കോടിക്ക് ലേലത്തില്‍ പോയി

അധോലോക നേതാവും പിടികിട്ടാപ്പുള്ളിയുമായ ദാവൂദ് ഇബ്രാഹിമിന്റെ മുംബൈയിലെ മൂന്നു വസ്തുവകകള്‍ ലേലത്തില്‍ പോയി. ചൊവ്വാഴ്ച നടന്ന ലേലത്തില്‍ 11 കോടിയോളം രൂപയ്ക്കാണ് വില്‍പന നടന്നത്.


സെയ്ഫി ബുര്‍ഹാനി അപ് ലിഫ്ട്‌മെന്റ് ട്രസ്റ്റാണ് മൂന്നു കെട്ടിടങ്ങളും വലിയ തുകയ്ക്ക് ലേല വാഗ്ദാനം നല്‍കിയത്.


മൂന്നു കെട്ടിടങ്ങളും വാസ യോഗ്യമല്ലാത്തതിനാല്‍ സ്ഥലത്തിന്റെ വില കണക്കാക്കിയാണ് ലേലത്തുക നിശ്ചയിച്ചത്.


പ്ര്രന്തണ്ടോളം പേര്‍ ലേലത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഹിന്ദു മഹാസഭയും ലേലത്തില്‍ പങ്കെടുത്തിരുന്നു. ബിണ്ടി ബസാറിനു സമീപമുല്‌ള ദമര്‍വാല ബില്‍ഡിംഗും ലേലം ചെയ്തവയില്‍ ഉള്‍പ്പെടും. ദാവൂദിന്റെ സഹോദരന്‍ ഇക്ബാല്‍ കാസ്‌കര്‍ അടുത്തിടെ പോലീസില്‍ പിടിയിലാകും വരെ ഇവിടെയാണ് താമസിച്ചിരുന്നത്.
മുഹമദ് അലി റോഡിലെ ഷബ്‌നം ഗസ്റ്റ് ഗൗസ്, പാക്‌മേഡിയ സ്ട്രീറ്റിലെ ഹോട്ടല്‍ രൗനൗക് അഫ്രോസ് ബില്‍ഡിംഗും ഇതില്‍ ഉള്‍പ്പെടും. ഒരു കോടി രൂപയാണ് ഈ കെട്ടിടങ്ങളുടെ അടിസ്ഥാന വിലയായി തീരുമാനിച്ചിരുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ