General News

ആനന്ദിന്റെ കൊലപാതകം, മൂന്നു പേര്‍ അറസ്റ്റില്‍

Tue, Nov 14, 2017

Arabianewspaper 869
ആനന്ദിന്റെ കൊലപാതകം, മൂന്നു പേര്‍ അറസ്റ്റില്‍

ഗുരുവായുരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ മൂന്നു പേര്‍ പോലീസ് പിടിയിലായി. ഫായിസ്, ജിതേഷ്, കാര്‍ത്തിക് എന്നിവരെയാണ് പോലീസ് പിടികൂടിയത്.


എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്ന ഫാസിലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്ന ആനന്ദ് ജാമ്യത്തിലിറങ്ങിയ അവസരത്തിലാണ് കൊലപാതകം. പിടിയിലായ ഫായിസ് കൊല്ലപ്പെട്ട ഫാസിലിന്റെ സഹോദരനാണെന്ന് പോലീസ് പറഞ്ഞു. 2012 ല്‍ പാവറാട്ടിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷാരോണ്‍ കൊല്ലപ്പെട്ട കേസിലെ പ്രധാന സാക്ഷിയായിരുന്നു ആനന്ദന്‍. ഇതിനെ തുടര്‍ന്നാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഫാസില്‍ കൊല്ലപ്പെട്ടത്. മേഖലയില്‍ ആര്‍എസ്എസ് -സിപിഎം സംഘര്‍ഷം പതിവാണ്.


ഫാസിലിനെ കൊന്നതിനുപ്രതികാരമായാണ് ആനന്ദിന്റെ കൊല നടത്തിയത്. മുന്‍ കൂട്ടി പദ്ധതി തയ്യാറാക്കുകുയും ആനന്ദിനെ കുറച്ചു ദിവസമായി ഇവര്‍ പിന്തുടരുകയുമായിരുന്നു. വാഹനമിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.


ആനന്ദിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ഗുരുവായൂര്‍ മണലൂര്‍ നിയോജക മണ്ഡലങ്ങളില്‍ ബിജെപി ഇന്നലെ ഹര്‍ത്താല്‍ ആചരിച്ചു.

Tags : CPI M -RSS 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ