General News

രാജി നീളും, സിപിഐ മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചു

Wed, Nov 15, 2017

Arabianewspaper 3614
രാജി നീളും, സിപിഐ മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചു

ഗതാഗത മന്ത്രി തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തില്‍ ഉപാധികളോടെ രാജി സന്നദ്ധത അറിയിച്ചു. താന്‍ മാറി നില്‍ക്കാമെന്നും എന്നാല്‍, നിയമ പോരാട്ടത്തില്‍ അനുകൂല വിധി ഉണ്ടായാല്‍ വീണ്ടും മന്ത്രിയാക്കണമെന്നുമാണ് ഉപാധി. എന്നാല്‍, രാജി നീളുമെന്ന സൂചനയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭാ യോഗത്തിനു സേഷം നടന്ന അപൂര്‍വ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.


എന്‍സിപി ദേശീയ നേതൃത്വം ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനം അറിയിക്കുമെന്നും ഇതിനുള്ള സാവകാശം അവര്‍ക്കു നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, എന്‍സിപി മന്ത്രിയായിരുന്ന എ കെ ശശീന്ദ്രനെതിരായ കേസ് ഇന്ന് ഹൈക്കോടതിയില്‍ പരിഗണനയ്ക്ക് വരുന്നുണ്ട്. ശശീന്ദ്രനെതിരെ പരാതി നല്‍കിയ മാധ്യമ പ്രവര്‍ത്തക കേസ് പിന്‍വലിക്കാന്‍ തയ്യാറായിരുന്നു. ഇത് തിരുവനന്തപുരം മജിസ്‌ട്രേറ്റു കോടതി തള്ളി. ഇതിനെതിരെ യുവതി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇന്ന് ഈ കേസില്‍ വിധി വരുമെന്നാണ് സൂചന. ശശീന്ദ്രന്‍ കുറ്റവിമുക്തനായി മടങ്ങിവന്നാല്‍ താന്‍ മന്ത്രിസ്ഥാനം ഒഴിയാമെന്ന വാഗ്ദാനം തോമസ് ചാണ്ടി നല്‍കിയിരുന്നു.


രാവിലെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുന്നതിനു മുമ്പ് മുഖ്യമന്ത്രിയുമായി ക്ലിഫ് ഹൗസിലെത്തി തോമസ് ചാണ്ടി ചര്‍ച്ച നടത്തി. രാജിയല്ലാതെ മറ്റു പോംവഴിയില്ലെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു. ഇതോടെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാമെന്നും രാജി സന്നദ്ധത അറിയിക്കാമെന്നും തോമസ് ചാണ്ടി മുഖ്യമന്ത്രിക്ക് വാക്കു കൊടുത്തത്.


എന്നാല്‍, തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തിന് എത്തുമെന്ന് അറിഞ്ഞതോടെ സിപിഐ മന്ത്രിമാര്‍ യോഗം ബഹിഷ്‌കരിച്ചു.


രാജിവെയ്ക്കുന്നത് നീളുമെന്നാണ് മുഖ്യമന്ത്രി നല്‍കുന്ന സൂചന. രാജിക്ക് സാവകാശം വേണമെന്ന തോമസ് ചാണ്ടിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ഈ നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ