OMG News

ആ ചിത്രത്തിന് പുരസ്‌കാരം ലഭിച്ചു, നരകം ഇവിടെയാണ്

Wed, Nov 08, 2017

Arabianewspaper 680
ആ ചിത്രത്തിന് പുരസ്‌കാരം ലഭിച്ചു, നരകം ഇവിടെയാണ്

ജനക്കൂട്ടം കാട്ടാനക്കൂട്ടത്തെ വിരട്ടി ഓടിക്കാന്‍ എറിഞ്ഞ പെട്രോള്‍ ബോംബ് പൊട്ടിത്തെറിച്ച് കുട്ടിയാനയുടെ മേല്‍ തീപിടിക്കുന്ന ചിത്രം എടുത്ത വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ബിപ്ലബ് ഹസ്രയ്ക്ക് സാങ്ച്വറി ഏഷ്യ 2017 ലെ ഏറ്റവും മികച്ച ഫോട്ടോഗ്രാഫര്‍ക്കുള്ള പുരസ്‌കാരം നല്‍കി ആദരിച്ചു,.


ആ ചിത്രം ആരുടേയും കരളലയിപ്പിക്കാന്‍ പോന്നതായിരുന്നു. പുരസ്‌കാരം ലഭിച്ചെങ്കിലും കുട്ടിയാന തീപിടിച്ച് വേദനിച്ച കരഞ്ഞു കൊണ്ടോടുന്ന മായാത്ത ചിത്രം തന്റെ മനസിലുണ്ടെന്ന് ഹസ്ര പറയുന്നു.


നരകം ഇവിടെയാണ് എന്നായിരുന്നു ബിപ്ലബ് ഇതിനു നല്‍കിയ പേര്. ഈ ചിത്രം അദ്ദേഹം സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ചെയ്തത് വന്യ ജീവികളോട് ഇത്രയും ക്രൂരമായി പെരുമാറരുത് എന്ന ഉപദേശം നല്‍കാനുമായിരുന്നു.


വന്യജീവികളുടെ ചിത്രം എടുക്കാന്‍ തുടങ്ങിയിട്ട് പതിനാല് വര്‍ഷമായി എന്നാല്‍, ഇത്തരമെരു ക്രൂരകൃത്യത്തിന് തനിക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടില്ലെന്ന് ഹസ്ര പറയുന്നു.


കാടിറങ്ങി വരുന്ന ആനക്കൂട്ടം കൃഷി നശിപ്പിക്കാതിരിക്കാന്‍ പടക്കം പൊട്ടിക്കലും പെട്രോള്‍ ബോംബ് എറിയലുമൊക്കെ ബംഗാളില്‍ പതിവാണ്. ബംഗുറ ഗ്രാമത്തില്‍ നിന്നാണ് ഈ ചിത്രം ഇദ്ദേഹം പകര്‍ത്തിയത്.


കുട്ടിയാനയെ ലക്ഷ്യമിട്ടായിരുന്നില്ലെങ്കിലും ഇരയാായത് ആ കുട്ടിയാനയായിരുന്നു. ചിന്നം വിളിച്ചു കൊണ്ട് അമ്മയ്ക്കു പിന്നാലെ ഓടുന്ന കുട്ടിയാനയുടെ രൂപം തന്റെ മനസില്‍ നിന്നും മായുന്നില്ലെന്ന് ഫോട്ടോഗ്രാഫര്‍ പറയുന്നു. സോഷ്യല്‍ മീഡിയയിലെ പലരും ഇതു തന്നെയാണ് പറയുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ