Technical News

വാട്‌സ്ആപ് സ്റ്റാറ്റസ് മാറി

Sat, Feb 25, 2017

Arabianewspaper 3103
വാട്‌സ്ആപ് സ്റ്റാറ്റസ് മാറി

വാട്‌സ്ആപിന്റെ പുതിയ അപ്‌ഡേര്‌റ് എത്തി. മൈ സ്റ്റാറ്റസ് എന്ന പേരിലാണ് അപ്‌ഡേര്‌റ്. സന്ദേശം അയയ്ക്കാനും ചിത്രം വീഡിയോ ഡോകുമെന്റ് എന്നിവ ഷെയര്‍ ചെയ്യാനുമായിരുന്ന വാട്‌സ് ആപ് ക്രമേണ വിഡിയോ ചാറ്റിംഗ് വീഡിയോ മെസേജിംഗ് എന്നിവയില്‍ കുടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് പുതിയ അപ്‌ഡേറ്റ്‌സിലൂടെ.


സ്‌നാപ് ചാറ്റ്, ഇന്‍സ്റ്റ ഗ്രാം, ട്വിറ്റര്‍ എന്നിവയില്‍ കണ്ടിരുന്ന വീഡിയോ സന്ദേശമാണ് വാട്‌സ് ആപ് പകര്‍ത്തിയിരിക്കുന്നത്. ടി്വറ്ററിലെ മൂന്നു സെക്കന്‍ഡ് വീഡിയോ, സ്‌നാപ് ചാറ്റിലെ പതിനഞ്ചു സെക്കന്‍ഡ് വീഡിയോ എന്നിവയുടെ ചുവടു പിടിച്ചാണ് 45 സെക്കന്‍ഡു ദൈര്‍ഘ്യം വരെയുള്ള വീഡിയോ കോണ്‍ടാകട് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് അയയ്ക്കാന്‍ കഴിയുന്ന രീതിയില്‍ വാട്‌സ്ആപ് നല്‍കുന്നത്.


വാട്‌സ്ആപ് സ്റ്റാറ്റസില്‍ ടെക്സ്റ്റാണ് നല്‍കാന്‍ ഇതുവരെ കഴിഞ്ഞിരുന്നത്. ഇനി മുതല്‍ ഇതില്‍ വീഡിയോ, ജിഫ്, ഫോട്ടോ എന്നിവ ഇമോജികളുടെ അകമ്പടിയോടെ നല്‍കാന്‍ കഴിയും. സ്റ്റാറ്റസ് ആര്‍ക്കൊക്കെ കാണാനും കാണാതിരിക്കാനും ക്രമീകരിക്കാനും സംവിധാനം ഉണ്ട്.


മൊബൈല്‍, വെബ്, സാങ്കേതിക രംഗത്തെ മാറ്റങ്ങള്‍ ചൂടാറാതെ മലയാളികള്‍ക്ക് അപ്‌ഡേറ്റ് ചെയ്ത് നല്‍കുന്ന പ്രമുഖ ടെക് വിദഗ്ദ്ധന്‍ ജയരാജിന്റെ യൂട്യുബ് വിഡീയോ ഇതു സംബന്ധിച്ച് വിവരങ്ങള്‍ നല്‍കുന്നു. 

Tags : WhatsApp 
Advertisement here

Like Facebook Page :
 

Related Videos


Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ