Health News

മുട്ടപ്പഴത്തിന്റെ ഗുണങ്ങള്‍

Thu, Oct 27, 2016

Arabianewspaper 760
മുട്ടപ്പഴത്തിന്റെ ഗുണങ്ങള്‍

ഉഷ്ണ മേഖല പ്രദേശങ്ങലില്‍ കാണപ്പെടുന്ന ആരോഗ്യ പ്രദായകമായ ഒരു ഫലവര്‍്ഗമാണ് മുട്ടപ്പുഴം (എഗ്ഗ് ഫ്രൂട്ട്). സപോട്ടയുടെ കുടുബത്തിലെ അംഗമാണ് കാനിസ്റ്റെല്‍ എന്നു ഔദ്യോഗിക നാമമുള്ള മുട്ടപ്പഴം. മഞ്ഞ സപോട്ട എന്നും ചില ഭാഗങ്ങളില്‍ ഇത് അറിയപ്പെടും.


പഴുത്തു കഴിഞ്ഞാല്‍ ഇതിന്റെ ഉള്‍വശം പുഴുങ്ങിയ മുട്ടയിലെ മഞ്ഞക്കുരു പോലെയിരിക്കും.


ഇന്ത്യയിലും മറ്റു ചില ഏഷ്യന്‍ രാജ്യങ്ങളിലും മെക്‌സികോ എല്‍ സാല്‍വഡോര്‍, ഗ്വാട്ടിമല തുടങ്ങിയ വടക്കന്‍ അമേരിക്കന്‍ രാജ്യങ്ങളിലും സാധാരണയായി കണ്ടുവരുന്നതാണ് ഇത്. ചവര്‍പ്പു കലര്‍ന്ന മധുരമാണ് ഇതിനുള്ളത്. ഓറഞ്ച് നിറമുള്ള പഴത്തിന വരണ്ട മാസംളമായ ഭാഗമാണ് ഭക്ഷ്യയോഗ്യം.


ജീവകം സി യ്ക്കു പുറമേ എ യും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട. കാല്‍സ്യം, ഇരുമ്പ്. ഫോസ്ഫറസ് എന്നിവയും പഴത്തില്‍ അടങ്ങിയിട്ടുണ്ട്.


മുട്ടപ്പഴം ചാറാക്കി കഴിക്കുന്നതാണ് ഉത്തമം. രക്തത്തിലെ ഓക്‌സിജന്റെ അളവു കൂട്ടാനും ഇതുവഴി സുഗമമായ രക്തചക്രമണം നടക്കാന്‍ സഹായയകുമാണ് മുട്ടപ്പഴം.


നിറയെ നാരുകള്‍ ഉള്ളതിനാല്‍ രക്തത്തിലെ കൊഴുപ്പിനെ നശി്പ്പിക്കുന്നു. ഇതുവഴി ഹൃദ്രോഗ സാദ്ധ്യത ഇല്ലാതാകുന്നു. ദഹനക്കേടിന് പരിഹാരം കാണാനാകുന്നതിനാല്‍ മലശോധനയ്ക്കും മുട്ടപ്പഴം സഹായിക്കും.


ഓര്‍മശക്തി, ക്ഷീണം തോന്നാത്ത അവസ്ഥ, എന്നിവയ്ക്ക് ഒപ്പം രോഗ പ്രതിരോധ ശേഷിയും ഈ പഴം പ്രദാനം ചെയ്യുന്നു. കരോട്ടിന്‍, നിയാസിന്‍ എന്നിവയും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. പുളിയുള്ള പഴങ്ങളില്‍ കണ്ടുവരുന്ന അസകോര്‍ബിക് ആസിഡും ഇതില്‍ കാണാം. എല്ലുകളുടെയും പേശികളുടേയും ബലത്തിന് ആവശ്യമാണ് അസകോര്‍ബിക് ആസിഡ്.


ബാക്ടീരിയല്‍ ഇന്‍ഫെക്ഷനുകള്‍ ഇല്ലാതാക്കാനും ഇത് സഹായിക്കും.


ഇന്ത്യയില്‍ യൂറോപ്യന്‍മാരുടെ വരവോടെയാണ് ഇത് എത്തിയത്. മഹാരാഷ്ട്ര, കേരള, തമിഴ്‌നാട്, കര്‍ണാടക. ഗോവ എന്നിവടങ്ങളിലെ പശ്ചിമ ഘട്ട മേഖലകള്‍.


മുട്ടപ്പഴത്തിന്റെ പോഷക ഘടകങ്ങള്‍


ഹാവന്നയിലെ ലാബൊറട്ടറിയോ ഫിം ഡെ ന്യുട്രിസ്യോന്‍ നടത്തിയ പരിശോധനയില്‍ 100 ഗ്രാം പഴത്തില്‍ കണ്ടെത്തിയ പോഷക ഘടകങ്ങള്‍ ഇവയാണ്.


138.8kcal


60.6g Moisture


1.68g Protein


.13g Fat


36.69g Carbs


.10g Fiber


.90g Ash


26.5mg Calcium


37.3mg Phosphorous


.92mg Iron


.32mg Carotene


.17mg Thiamine


.01mg Riboflavin


3.72mg Niacin


58.1mg Ascorbic Acid


28mg Tryptophan


13mg Methionine


 85mg Lysine

Tags : egg fruit 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ