Troll Today News

എഎസ്‌ഐക്ക് നടുവേദന, തിരുമ്മലിന് വനിത കോണ്‍സ്റ്റബിള്‍, ട്രോളി തലോടി സോഷ്യല്‍ മീഡിയ

Tue, Nov 14, 2017

Arabianewspaper 295
എഎസ്‌ഐക്ക് നടുവേദന, തിരുമ്മലിന്  വനിത കോണ്‍സ്റ്റബിള്‍, ട്രോളി തലോടി സോഷ്യല്‍ മീഡിയ

നടുവേദനക്ക് വനിതാ കോണ്‍സ്റ്റബിളിനെ കൊണ്ട് പുറം തിരുമ്മിക്കുന്ന എ എസ് ഐയുടെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി,.


തെലുങ്കാന പോലീസിനാണ് അപമാനകരമായ വീഡിയോ വിനയായിരിക്കുന്നത്. ഗാദ്വാളിലെ ജോഗുലമ്പ പോലീസ് സ്റ്റേഷനിലെ എ എസ് ഐ ഹസനാണ് വീഡിയോയില്‍ കുടുങ്ങിയത്.


ഷര്‍ട്ട് ഊരി ബനിയന്‍ ധരിച്ച നിലയില്‍ കമിഴ്ന്നു കിടക്കുന്ന ഹസനും യൂണിഫോമിലുള്ള വനിത പോലീസുമാണ് ദൃശ്യങ്ങളില്‍. കീഴ് ഉദ്യോഗസ്ഥ.യെ കൊണ്ട് ശരീരം തടവിച്ച പോലീസ് ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.


അടിയന്തര മെഡിക്കല്‍ സാഹചര്യം ഉണ്ടായിരുന്നുവെന്ന വിശദീകരണം പോലീസ് ഉദ്യോഗസ്ഥന്‍ നല്‍കിയിട്ടുണ്ട്. നടുവെട്ടിയതിനെ തുടര്‍ന്ന് തന്നെ സഹായിക്കുകയായിരുന്നു ഹോം ഗാര്‍ഡ് ആയ വനിതാ ഉദ്യോഗസ്ഥയെന്നാണ് ഹസന്റെ വിശദീകരണം.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ