Sports News

ശ്രിലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന് ടീം ഇന്ത്യ കൊല്‍ക്കൊത്തയില്‍

Mon, Nov 13, 2017

Arabianewspaper 153
ശ്രിലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന് ടീം ഇന്ത്യ കൊല്‍ക്കൊത്തയില്‍

ശ്രീലങ്കയ്‌ക്കെതിരെ വ്യാഴാഴ്ച ആരംഭിക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തിനായി ടീം ഇന്ത്യ കൊല്‍ക്കൊത്തയില്‍ എത്തി. വിരാട് കോഹ് ലിയും ടീമംഗങ്ങളും ഇന്നു രാവിലെയാണ് ഇയ്ദന്‍ ഗാര്‍ഡനില്‍ നെറ്റ് പ്രാക്ടീസിന് ഇറങ്ങിയത്.


പരിശീലകന്‍ രവി ശാസ്ത്രിയും എട്ട് ടീമംഗങ്ങളുമാണ് തിങ്കളാഴ്ച രാവില കൊല്‍ക്കൊത്തയില്‍ എത്തിയത്. നവംബര്‍ എട്ടിനു തന്നെ ലങ്കന്‍ ടീം എത്തിയിരുന്നു.


നായകന്‍ ദിനേഷ് ചാന്ദിമാലിന്റേ നേതൃത്വത്തിലുള്ള ടീം മൂന്നു ടെസ്റ്റ് മത്സരങ്ങളും മൂന്നു ഏകദിന മത്സരങ്ങളും മൂന്ന് ടി 20 മത്സരങ്ങളും കളിക്കും.


പരിശീലനത്തിന് ഇറങ്ങിയ ശ്രീലങ്കന്‍ ടീമിന് ബോര്‍ഡ് പ്രസിഡന്റ് ഇലവനുമായുള്ള മത്സരത്തില്‍ സമനില വഴങ്ങേണ്ടി വന്നു.


2009 നു ശേഷം ഇതാദ്യമായാണ് ലങ്കന്‍ ടീം ഇന്ത്യയില്‍ ടെസ്റ്റ് പരമ്പരയ്ക്ക് എത്തുന്നത്. മൂന്നു മത്സര പരമ്പര 0-2 ന് ലങ്ക പരാജയപ്പെട്ടു. തുടര്‍ന്ന് ഈ വര്‍ഷമാദ്യം ലങ്കയില്‍ വെച്ചു നടന്ന പരമ്പരയില്‍ ടെസ്റ്റ് 3-0 നും, ഏകദിനം 5-0 നും ഇന്ത്യ വിജയിച്ചു. ഒരു ടി 20 മത്സരമാണ് അരങ്ങേറിയത്. ഇതിലും ഇന്ത്യക്കായിരുന്നു വിജയം.


അടുത്തിടെ പാക്കിസ്ഥാനെതിരെ യുഎഇയില്‍ നടന്ന ടെസ്റ്റ് മത്സരത്തില്‍ ലങ്ക 2-0 ന് വിജയിച്ചു. എന്നാല്‍, ഏകദിന പരമ്പ 0-5 ന് കൈവിട്ടു പോകുകയും ചെയ്തു.

Tags : IND vs SL 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ