OMG News

അപകടകരമായ വലംവെയ്ക്കല്‍, ഒട്ടോ ഡ്രൈവര്‍ 3500 അടി ഉയരത്തില്‍ നിന്നും വീണു മരിച്ചു

Mon, Oct 16, 2017

Arabianewspaper 1057
അപകടകരമായ വലംവെയ്ക്കല്‍, ഒട്ടോ ഡ്രൈവര്‍ 3500 അടി ഉയരത്തില്‍ നിന്നും വീണു മരിച്ചു

മലമുകളിലുള്ള ക്ഷേത്രത്തിന്റെ ചുവരുകളില്‍ പിടിച്ച് വലം വെയ്ക്കുന്ന അപകടകരമായ ചടങ്ങിനിടെ ഭക്തന്‍ 3500 അടി ഉയരത്തില്‍ നിന്നും വീണു മരിച്ചു. അഗാധമായ കൊക്കയുടെ മുകളില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലാണ് അപകടകരമായ വലം വെയ്ക്കല്‍,. തമിഴ് നാട്ടിലെ തൃശിനാപ്പള്ളിയിലാണ് സംഭവം.


യാതൊരു സുരക്ഷ മുന്‍ കരുതലുമില്ലാതെയാണ് ഇവിടെ ഭക്തര്‍ വലം വെയ്ക്കുന്നത്. ശനിയാഴ്ചയാണ് സംഭവം. ഇതു മായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചിരുന്നുു


തമിഴ് മാസത്തിന്റെ ആദ്യ ദിനത്തോട് അനുബന്ധിച്ച് തലമാലൈ ക്ഷേത്രത്തില്‍ നടന്ന ഉത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയതാണ് അറുമുഖനെന്ന ഓട്ടോ ഡ്രൈവര്‍,.


ക്ഷേത്രത്തിന്റെ ചുറ്റുമതിലിലെ ഇടുങ്ങിയ പടിക്കെട്ടിലൂടെയാണ് ഭക്തര്‍ വലം വെയ്ക്കുന്നത്. താഴെ മൂവ്വായിരത്തോളം അടിയില്‍ അഗാധമായ കൊക്കയാണ് ഉള്ളത്.


ക്ഷേത്രത്തിന് വലം വെയ്ക്കുന്ന നിരവധി പേരുടെ ഒപ്പം ഇയാളും വലം വെയ്ക്കാനായി നീങ്ങുന്നതും വളരെ അശ്രദ്ധയോടെ നടന്നു നീങ്ങിയ അറുമുഖം കാല്‍ വഴുതി വീഴുന്നതുമാണ് വീഡിയോയില്‍ ഉള്ളത്.


ഇങ്ങിനെ വലം വെയ്ക്കുന്നത് നിരോധിച്ചിട്ടുള്ളതാണെന്നും എന്നാല്‍, ഭക്തര്‍ വിലക്കു മറികടന്ന് ഇങ്ങിനെ ചെയ്യുന്നതായും ക്ഷേത്ര അധികാരികള്‍ പറയുന്നു.

Tags : Tamil Nadu 
Advertisement here

Like Facebook Page :
 

Related Videos


Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ