General News

താജ് മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ല- ബിജെപി എംഎല്‍എ

Mon, Oct 16, 2017

Arabianewspaper 196
താജ് മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ല- ബിജെപി എംഎല്‍എ

താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്ന് ബിജെപി എംഎല്‍എ സംഗീത് സോം. ഇന്ത്യയുടെ ചരിത്ര പുസ്തകങ്ങളില്‍ അധിനി വേശ സംസ്‌കാരത്തിന്റെ സ്മാരകങ്ങള്‍ എന്തിനെന്ന് സംഗീത് സോം ചോദിച്ചു.


ഹിന്ദുക്കളെ ഉന്‍മൂലനം ചെയ്യണമെന്ന് ആഗ്രഹിച്ച മുഗള്‍ ഭരണാധികാരി നിര്‍മിച്ചതാണ് താജ് മഹല്‍. മീററ്റില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് ഇങ്ങിനെ പറഞ്ഞത്.


താജ് മഹലിനെ ചരിത്ര പുസ്തകങ്ങളില്‍ നിന്നും മാറ്റുമ്പോള്‍ പലര്‍ക്കും നിരാശയുണ്ടാകും. എത് ചരിത്രത്തെ കുറിച്ചാണ് നിങ്ങള്‍ സംസാരിക്കുന്നത്. താജ് മഹല്‍ നിര്‍മിച്ച ഭരണാധികാരിയായ ഷാജഹാന്‍ സ്വന്തം പിതാവിനെ തടവിലാക്കിയവരാണ്. ഹിന്ദു സ്ഥാനില്‍ നിന്ന് ഹിന്ദുക്കളെ തുടച്ചു നീക്കാന്‍ ആഗ്രഹിച്ചയാളാണ്. സോം പറഞ്ഞു.


അതേസമയം, ഷാജഹാനെ മകന്‍ ഔറംഗസീബാണ് തടവിലാക്കിയതെന്നാണ് ചരിത്രം പറയുന്നത്. സംഗീത് സോം പറഞ്ഞതില്‍ വസ്തുതാ പരമായ പിഴവുണ്ട്.

ചരിത്രം മാറ്റിയെഴുതണം. ഇന്ത്യയുടെ ചരിത്ര പുസ്തകങ്ങളില്‍ ഇത്തരം ആളുകളുടെ കാര്യങ്ങള്‍ പരാമര്‍ശിക്കുന്നത് എന്തിന് സോം ചോദിച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ചരിത്രം ശരിയായ രീതിയില്‍ എഴുതാനുള്ള തയ്യാറെടുപ്പിലാണെന്നും സംഗീത് സോം പറഞ്ഞു.


ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ നടന്ന കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ടയാളാണ് സംഗീത് സോം. മുമ്പും വിവാദപരമായ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്.


സംഗീത് സോമിന്റെ പ്രസ്താവനയ്‌ക്കെതിരെ എഐഎംഐഎം നേതാവ് അസാസുദ്ദീന്‍ ഒവൈസി രംഗത്തു വന്നു. സംഗീത് സോമിന്റെ നിലപാടാണ് ബിജെപിക്കുള്ളതെങ്കില്‍ ടൂറിസ്റ്റുകളോട് താജ് മഹല്‍ സന്ദര്‍ശിക്കേണ്ടെന്ന് സര്‍ക്കാര്‍ പറയുമൊ. എന്ന് ഒവൈസി ചോദിച്ചു.

Tags : Taj Mahal 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ