General News

പാക്കിസ്ഥാനെ കടന്നാക്രമിച്ച് സുഷമ യുഎന്നില്‍

Sun, Sep 24, 2017

Arabianewspaper 104
പാക്കിസ്ഥാനെ കടന്നാക്രമിച്ച് സുഷമ യുഎന്നില്‍

ഇന്ത്യയില്‍ നിന്നും പഠിച്ചിറങ്ങിയ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും ആഗോള മേഖലയില്‍ പ്രതിഭ തെളിയിക്കുമ്പോള്‍ പാക്കിസ്ഥാനില്‍ നിന്നും ആഗോളതലത്തില്‍ എത്തുന്നത് ഭീകരരാണെന്ന് വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് യുഎന്‍ പൊതു സഭയില്‍ പറഞ്ഞു,.


ഇന്ത്യ ഐഐടി, ഐഐഎം, എയിംസ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ യുവതലമുറയെ സൃഷ്ടിക്കുമ്പോള്‍, പാക്കിസ്ഥാന്‍ ഭീകര പ്രസ്ഥാനങ്ങളായ ജെഇഎം, എല്‍ഇടി, തുടങ്ങിയ സ്ഥാപിച്ച് പുതിയ തലമുറയെ വാര്‍ത്തെടുക്കുന്നു. ഇന്ത്യയില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ ജീവന്‍ രക്ഷിക്കുന്നു എന്നാല്‍, പാക്കിസ്ഥാനില്‍ നിന്നുള്ള ഭീകരര്‍ ജനങ്ങളുടെ ജീവനെടുക്കുന്നു സുഷമ പറഞ്ഞു


ഇന്ത്യയെ മാത്രമല്ല, അഫ്ഗാന്‍, ബംഗ്ലാദേശ് തുടങ്ങിയ അയല്‍ രാജ്യങ്ങളേയും പാക്കിസ്ഥാന്‍ ഭീകര പ്രവര്‍ത്തനത്തിലൂടെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു. ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഭീകരവാദമാണ്. ആഗോള അഗ്നിയായി മാറിയ ഭീകരവാദത്തിനെതിരെ ശ്വാശത പരിഹാരം തേടണം.


ഇന്ത്യ നടത്തുന്നത് ദാരിദ്രത്തിനെതിരായ പോരാട്ടമാണ്. എന്നാല്‍, അയല്‍ക്കാരായ പാക്കിസ്ഥാന്റെ ലക്ഷ്യം ഇന്ത്യക്കെതിരെ പോരാടുക എന്നതാണ്.


പ്രധാനമന്ത്രി നരേന്ദ്ര മോഡി പാക്കിസ്ഥാനോട് സൗഹാര്‍ദ്ദപരമായ സമീപനമാണ് എടുത്തത്. എന്നാല്‍, പാക്കിസ്ഥാന്‍ ഇതിനോട് പുറം തിരിഞ്ഞു നിന്നു.

Tags : Swaraj 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ