Troll Today News

പിണറായിയുടെ പരിശ്രമത്തെ പരാമര്‍ശിച്ചില്ല, സുഷമയ്‌ക്കെതിരെ മലയാളികളുടെ ട്രോള്‍ അറ്റാക്ക്

Wed, Sep 27, 2017

Arabianewspaper 821
പിണറായിയുടെ പരിശ്രമത്തെ പരാമര്‍ശിച്ചില്ല, സുഷമയ്‌ക്കെതിരെ മലയാളികളുടെ ട്രോള്‍ അറ്റാക്ക്

മലയാളികള്‍ ഉള്‍പ്പെടെ 149 തടവുകാരെ മോചിതരാക്കുമെന്ന ഷാര്‍ജ ഭരണാധികാരിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ട്വിറ്ററില്‍ പോസ്റ്റിട്ട വിദേശ കാര്യ മന്ത്രി സുഷമ സ്വരാജിനെതിരെ മലയാളികള്‍.


പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചിട്ടാണ് ഷാര്‍ജ ഭരണാധികാരി ഇന്ത്യക്കാരടക്കമുള്ളവരെ ജയില്‍ മോചിതരാക്കിയതെന്നും മുഖ്യമന്ത്രി നടത്തിയ പരിശ്രമത്തിനു കൂടി നന്ദി പറയാമായിരുന്നുവെന്നും കാണിച്ച് നിരവധി പേരാണ് മലയാളത്തില്‍ പോലും തങ്ങളുടെ അമര്‍ഷം പ്രകടിപ്പിക്കുന്നത്.


പ്രധാനമന്ത്രി മോഡിക്ക് കഴിയാത്തത് മുഖ്യമന്ത്രി പിണറായിക്ക് കഴിഞ്ഞെന്നും അതിന്റെ ക്രഡിറ്റ് കേന്ദ്രം എടുക്കാന്‍ നോക്കുകയാണെന്നും ആക്ഷേപം ഉണ്ടായി. പിണറായി വിജയന്റെ നയതന്ത്ര വിജയമായാണ് ഇത് ചിലര്‍ ആഘോഷിക്കുന്നത്. എന്നാല്‍, സുല്‍ത്താന് നന്ദി പറയുന്ന കൂട്ടത്തില്‍ പിണറായി വിജയന്റെ പേരും സുഷമയ്ക്ക് പരാമര്‍ശിച്ച് വിമര്‍ശന സാധ്യത ഇല്ലാതാക്കാമായിരുന്നുവെന്ന് കമന്റിട്ടവരും ഉണ്ട്.


കേരള സര്‍ക്കാരിന്റെ അതിഥിയായി സംസ്ഥാനത്ത് എത്തിയ ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമദ് അല്‍ ഖാസ്മിയാണ് ഗുരുതരമായ കുറ്റങ്ങള്‍ക്കല്ലാതെ മൂന്നു വര്‍ഷത്തില്‍ അധികം ജയില്‍ ശിക്ഷ അനുഭവിക്കുന്ന എല്ലാവരേയും മോചിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്.


മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ലിഫ് ഹൗസില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയപ്പോള്‍ ഇക്കാര്യം അഭ്യാര്‍ത്ഥിച്ചിരുന്നുവെന്നും മലയാളികളെയോ ഇന്ത്യക്കാരേയോ മാത്രമല്ല, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തടവുകാരേയും ഇത്തരത്തില്‍ മോചിപ്പിക്കുമെന്നും അവരുടെ സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതിനൊപ്പം, സാധാരണ പതിവുള്ള പോലെ ജയില്‍ ശിക്ഷയ്ക്ക് ശേഷം നാടുകടത്തുകയില്ലെന്നും ഇവരെ വീണ്ടും ഷാര്‍ജയില്‍ തൊഴിലെടുത്ത് ജീവിക്കാന്‍ അനുവദിക്കുമെന്നും ഷാര്‍ജ ഭരണാധികാരി പറഞ്ഞിരുന്നു.


യുഎഇയില്‍ വിശേഷ അവസരങ്ങളിലെല്ലാം ഇത്തരത്തില്‍ പൊതുമാപ്പ് നല്‍കി തടവുകാരെ വിട്ടയ്ക്കുന്ന പതിവുണ്ട്. കഴിഞ്ഞ റമദാനും ഈദ് അല്‍ അദയ്ക്കും മുമ്പായി ഇത്തരത്തില്‍ ആയിരത്തോളം തടവുകാരെ വിട്ടയിച്ചിരുന്നു. ഇതില്‍ മലയാളികളും ഉള്‍പ്പെടും.







Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ