General News

ചീഫ് ജസ്റ്റീസ് വിമര്‍ശിച്ചു, മുതിര്‍ന്ന അഭിഭാഷകന്‍ ജോലി മതിയാക്കി

Mon, Dec 11, 2017

Arabianewspaper 147
ചീഫ് ജസ്റ്റീസ് വിമര്‍ശിച്ചു, മുതിര്‍ന്ന അഭിഭാഷകന്‍ ജോലി മതിയാക്കി

സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ അഭിഭാഷക ജോലി ഉപേക്ഷിച്ചു,. കേന്ദ്ര സര്‍ക്കാരും ഡെല്‍ഹി സര്‍ക്കാരും തമ്മിലുള്ള കേസിന്റെ വാദത്തിനിടെയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയോട് അഭിഭാഷകനായ രാജീവ് ധവാന്‍ ഒച്ചകൂട്ടി സംസാരിച്ചത്.


ചീഫ് ജസ്റ്റീസിന് അയച്ച രണ്ടുവരി കത്തില്‍ ഡെല്‍ഹി കേസിലെ നാണംകെട്ട പര്യവസാനത്തെ തുടര്‍ന്ന് ഞാന്‍ കോടതി പ്രാക്ടീസ് അവസാനിപ്പിക്കുകയാണ്. എന്നു മാത്രമാണ് ധവാന്‍ പറയുന്നത്.


താങ്കള്‍ ഒച്ചവച്ചോളു എന്നും കോടതി തീരുമാനം എടുത്തു കഴിഞ്ഞുവെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു.


കോടതിയില്‍ ഒച്ച ഉയര്‍ത്തി സംസാരിക്കുന്ന അഭിഭാഷകര്‍ അവരുടെ യോഗ്യതക്കുറവും കഴിവു കുറവും, സീനിയര്‍ എന്ന വിശേഷണത്തിന് പോലും അര്‍ഹതയില്ലാത്തതുമാണെന്ന് ജസ്റ്റീസ് മിശ്ര പറഞ്ഞു. അഭിഭാഷകര്‍ ഭരണഘടനയുടെ ഭാഷയിലാണ് സംസാരിക്കേണ്ടത്. എന്നാല്‍, ഇതിനു വിരുദ്ധമായി സംസാിക്കുനത് എത്ര നാള്‍ നസഹിക്കാന്‍ കഴിയുമെന്നും ചീഫ് ജസ്റ്റീസ് ചോദിച്ചു. ബാര്‍ അസോസിയേഷന്‍ ഇത് നിയന്ത്രിച്ചില്ലെങ്കില്‍ തങ്ങള്‍ ഇതിന് നിര്‍ബന്ധിതരാകുമെന്നും ചീഫ് ജസ്റ്റാീസ് മുന്നറിയിപ്പ് നല്‍കി.


വിമര്‍ശനങ്ങളെ തുടര്‍ന്ന് അഭിഭാഷക വൃത്തി ഉപേക്ഷിക്കാന്‍ ധവാന്‍ തീരുമാനിക്കുകയായിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ