Entertainment News

മെല്‍സല്‍ ടീമിന് രജനിയുടെ അഭിനന്ദനം

Mon, Oct 23, 2017

Arabianewspaper 3157
മെല്‍സല്‍ ടീമിന് രജനിയുടെ അഭിനന്ദനം

മെര്‍സല്‍ സിനിമ വളരെ പ്രധാനപ്പെട്ട വിഷയമാണ് പ്രതിപാദിപ്പിക്കുന്നതെന്നും വളരെ നന്നായിട്ടുണ്ടെന്നും അഭിനന്ദനങ്ങള്‍ എന്നും സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്.


ട്വിറ്ററിലൂടെയാണ് ടീം മെര്‍സലിന് രജനി അഭിനന്ദനം അറിയിച്ചിരിക്കുന്നത്. ജിഎസ്ടി, ഡിജിറ്റല്‍ ഇന്ത്യ എന്നിവയെക്കുറിച്ചുള്ള ചിത്രത്തിലെ പരാമര്‍ശങ്ങള്‍ വിവാദമാണെങ്കിലും ചിത്രത്തിന്റെ പ്രമേയം, മെഡിക്കല്‍ രംഗത്തെ കൊള്ളയെക്കുറിച്ചുള്ളതാണ്.


ജിഎസ്ടി നടപ്പിലാക്കിയ സിംഗപ്പൂരില്‍ എട്ടു ശതമാനം നികുതിയും ഇന്ത്യയില്‍ 28 ശതമാനം നികുതിയും ഉണ്ടെന്ന വിമര്‍ശനാത്മകമായ സംഭാഷണം വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് കാണിച്ച് ബിജെപി തമിഴ് നാട് ഘടകം രംഗത്ത് എത്തിയിരുന്നു.


ഇന്ത്യയില്‍ ജിഎസ്ട് നാലു സ്ലാബുകളായാണ് നടപ്പാക്കുന്നതെന്നും ഇതില്‍ ആഡംബര ഹോട്ടലിലെ ബില്ലിനും ആഡംബര കാറുകളുടെ വില്‍പനയിലുമാണ് 28 ശതമാനം എന്നും സാധാരണക്കാര്‍ക്ക് ആവശ്യമുള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക് പരമാവധി 12 ശതമാനമാണ് ജിഎസ്ടി എന്നും ബിജെപി വാദിക്കുന്നു.


പോക്കറ്റിടിച്ചപ്പോള്‍ പേഴ്‌സില്‍ പണം ഇല്ലാതിരുന്നത് ഇന്ത്യയില്‍ നോട്ടു നിരോധനം നടപ്പിലാക്കി പണമിടപാട് ഡിജിറ്റല്‍ വഴിയാക്കിയതാണെന്ന കോമഡി സീനും ബിജെപി നേതാക്കളെ ചൊടിപ്പിക്കുകയായിരുന്നു.


വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാനാകാത്ത ബിജെപിയുടെ നിലപാടിനെതിരെ സോഷ്യല്‍ മീഡിയയിലും മറ്റും കടുത്ത ആക്ഷേപമാണ് ഉയര്‍ന്നത്. എന്നാല്‍, വിമര്‍ശനങ്ങളെയല്ല, വസ്തുതാ വിരുദ്ധമായ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് തങ്ങള്‍ എതിര്‍ക്കുന്നതെന്നും ബിജെപി പറഞ്ഞു.


എന്നാല്‍,. ചിത്രത്തില്‍ കോവിലുകളല്ല വേണ്ടത് ആശുപത്രികളാണ് പാവപ്പെട്ടവര്‍ക്ക് ആവശ്യമെന്ന സംഭാഷണം ഹിന്ദു വിരുദ്ധമാണെന്ന ബിജെപി നേതാവ് എച്ച് രാജയുടെ പ്രസ്താവനയും ഇതിനായി വിജയ് ക്രിസ്ത്യാനിയായതുകൊണ്ടാണ് ക്ഷേത്രങ്ങളെ എതിര്‍ക്കുന്നതെന്നും പരാമര്‍ശിച്ചതും വന്‍ വിവാദമായി


ട്വീറ്റില്‍ ജോസഫ് വിജയ് എന്നു എച്ച് രാജ പരാമര്‍ശിച്ചിരുന്നു. ഇതിനെതിരെ ആക്ഷേപം ഉയര്‍ന്നിട്ടും വീണ്ടും വിജയ് ക്രിസ്ത്യാനി എന്നു തെളിയിക്കുന്ന ഐഡി കാര്‍ഡുമായി രാജ വീണ്ടും രംഗത്ത് എത്തി.


ബിജെപിയുമായി അടുത്തു നില്‍ക്കുന്ന രജനി ഇതിനോട് യോജിക്കുന്നില്ലെന്ന് ആരാധകരെയും തമിഴ് ജനതയേയും ബോധിപ്പിക്കാനാണ് മെര്‍സലിന് പിന്തുണയുമായി എത്തിയതെന്ന് വിലയിരുത്തുന്നു.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ