Sports News

സുനില്‍ ഛേത്രിയൊ, ആരാണ്

Sun, Dec 17, 2017

Arabianewspaper 1741
സുനില്‍ ഛേത്രിയൊ, ആരാണ്

ക്രിക്കറ്റിലെ സൂപ്പര്‍ താരമായ വിരാട് കോഹ് ലിയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മയും ഇറ്റലിയില്‍ വിവാഹിതരായതിന്റേയും ഹണിമൂണിന്റേയും മറ്റും കഥകള്‍ സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും പാടി നടക്കുമ്പോള്‍ മറ്റൊരു കായിക നായകന്റെ വിവാഹവും ഇതേ സമയം നടന്നു.


ഡിസംബര്‍ നാലിന് സോനം ഭട്ടാചാ്ര്യയെയാണ് വിവാഹം കഴിച്ചത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയമായിരുന്നു ഇവരുടേത്. ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം മൊഹന്‍ ബഹാന്‍ താരവുമായിരുന്ന സുബ്രതോ ഭട്ടാചാര്യയുടെ മകളാണ് സോണം. കൊല്‍ക്കൊത്തയില്‍ ഇവരുടെ വിവാഹം നടന്നത് ഏതാനും പ്രാദേശിക ബംഗാളി പത്രങ്ങള്‍ക്ക് വലിയ വാര്‍ത്തയായിരുന്നു.


ബംഗളൂരു എഫ്‌സിക്കു വേണ്ടി കളിക്കുന്ന 33 കാരനായ ഛേത്രി ഐഎസ് എല്‍ സീസണിനിടെ വിവാഹവും കഴിച്ച് കളിക്കളത്തില്‍ മടങ്ങിയെത്തി കഴിഞ്ഞു. കളി നടക്കുന്നതിനാല്‍ വിവാഹ സല്‍ക്കാരം ഡിസംബര്‍ 24 ന് ബംഗലൂരില്‍ നടത്തുകയാണ് ഛേത്രി.


എന്നാല്‍, വിരാട് കോഹ് ലിയുടെത് പോലെ കൊട്ടിഘോഷിക്കപ്പെടാന്‍ അദ്ദേഹം ക്രിക്കറ്റ് താരമോ വിവാഹം കഴിച്ചത് ബോളിവുഡ് നടിയെയോ അല്ല.


സുനില്‍ ഛേത്രി എന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ താരത്തിന്റെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം നടന്നു പോയത്. സുനില്‍ ഛേത്രിയ്ക്കും ഭാര്യക്കും ഗ്ലാമര്‍ കുറവാണ്. പോരാത്തതിന് കളിക്കുന്നത് ഫുട് ബോളും. പിന്നെ ഏങ്ങിനെ ഇത് ആഘോഷിക്കും.


പലരുടേയും ചോദ്യം തന്നെ .. ആരാണ് സുനില്‍ ഛേത്രി എന്നാണ് . ഇന്ത്യയുടെ ഫുട് ബോള്‍ ടീം നായകന്‍ എന്ന ഉത്തരത്തിന്. കോഹ് ലിയെ പോലെ ലോകോത്തര താരമാണോ എന്നായി അടുത്ത ചോദ്യം.


ഇതിനുത്തരം പവര്‍ഫുള്ളും ഒപ്പം സിംപിളുമായിരുന്നു.


അതെ, ബ്രസീലിയന്‍ താരം നെയ്മറിനും മുകളിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. അര്‍ജന്റീനയുടെ മെസിക്ക് അടുത്ത്. രാജ്യാന്തര മത്സരത്തിലെ ഗോളുകളുടെ എണ്ണത്തില്‍ ഇന്നു കളിക്കുന്ന ലോകത്തിലെ തന്നെ മികച്ച താരങ്ങളില്‍ ആദ്യ പത്തില്‍ ഒരേ ഒരു ഇന്ത്യക്കാരന്‍,.


ലോക ഫുട്‌ബോളിലെ മുടിചൂടാമന്നനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേരില്‍ രാജ്യാന്തര ഗോളുകള്‍ 73 ആണ്. ലയണല്‍ മെസിക്ക് ആകട്ടെ 58 ഗോളുകളും,. ഇവര്‍ക്കു തൊട്ടുപിന്നില്‍ 54 രാജ്യാന്തര ഗോളുകളുമായി സുനില്‍ ഛേത്രിയുണ്ട്. നാലാം സ്ഥാനത്താണ് ഛേത്രി. വെയിന്‍ റൂണി, നെയ്മര്‍ എന്നിവരേക്കാളും മുന്നില്‍.


സുനില്‍ ഛേത്രി നായകനായ ശേഷം ഇന്ത്യയുടെ ടീം മികവോടെയാണ് മുന്നേറുന്നത്. 2016 നു ശേഷം ഇന്ത്യ കളിച്ച ഒരു മത്സരത്തില്‍ പോലും തോല്‍വി അറിഞ്ഞിട്ടില്ല.


എന്നാല്‍, ഹോക്കി ടീമിന്റെ നായകനാും ഗോള്‍ കീപ്പറുമായ പി ആര്‍ ശ്രീജിത്തിനെ പോലെ കായിക പ്രേമികള്‍ അവഗണിക്കുന്ന മറ്റൊരു താരമാണ് സുനില്‍ ഛേത്രി.


Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ