Crime News

മരണം ക്യാമറയില്‍ പകര്‍ത്തി കമിതാക്കള്‍ തൂങ്ങിമരിച്ചു

Sun, Jan 29, 2017

Arabianewspaper 2001
മരണം  ക്യാമറയില്‍ പകര്‍ത്തി കമിതാക്കള്‍ തൂങ്ങിമരിച്ചു

മരണം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ കമിതാക്കള്‍ തൂങ്ങിമരിച്ചു, മൊബൈല്‍ ഫോണ്‍ ക്യാമറയുടെ വീഡിയോ ഓണ്‍ ചെയ്ത് വെച്ച ശേഷം കമിതാക്കള്‍ ആത്മഹത്യ ചെയ്തു. കൊല്ലം കൊടുമണ്‍ സ്വദേശി റിജോ ജോസ്9 26), തേപ്പുപാറ സ്വദേശി ഷിനു ബേബി (30) എന്നിവരാണ് മരിച്ചത്.


ഷിനു വിവാഹിതയാണ്. ഭര്‍ത്താവ് മരിച്ച ശേഷം ഏകയായി കഴിയുകയായിരുന്നു. ഫോട്ടോഗ്രാഫറായ റിജോ അവിവാഹിതനാണ്. റിജോയുടെ വാടക ഫ്‌ളാറ്റിലാണ് ഇരുവരും ജീവിതം അവസാനിപ്പിച്ചത്.


രാവിലെ റിജോയെ അന്വേഷിച്ചു ചെന്ന സുഹൃത്താണ് ഇരുവരേയുും ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും തമ്മില്‍ ബന്ധമുള്ളതായി ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ അറിവില്ല.


മരണത്തിന് തങ്ങള്‍ മാത്രമാണ് ഉത്തരവാദിയെന്ന് ഭിത്തിയില്‍ എഴുതി വെച്ചിരുന്നു. ഒമ്പതു വര്‍ഷം മുമ്പ് വിവാഹതയായ ഷിനുവിന്റെ ഭര്‍ത്താവ് രണ്ടു വര്‍ഷം മുമ്പ് ഹൃദയാഘാതം മുലം മരിച്ചു. ഇവര്‍ക്ക് കുട്ടികളില്ല.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ