OMG News

ഗലീലിയോയുടെ ജന്മദിനത്തില്‍ ജനിച്ച് ഐന്‍സ്റ്റീന്റെ ജന്മദിനത്തില്‍ മരിച്ച് ഹോക്കിങ്

Wed, Mar 14, 2018

Arabianewspaper 40667
ഗലീലിയോയുടെ ജന്മദിനത്തില്‍ ജനിച്ച് ഐന്‍സ്റ്റീന്റെ ജന്മദിനത്തില്‍ മരിച്ച്  ഹോക്കിങ്

വിഖ്യാത ഭൗതിക ശാസ്തജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങിന് ഇതിഹാസ ശാസ്ത്രജ്ഞന്‍മാരായ ഗലീലിയോയും ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനുമായുള്ള തമ്മിലുള്ള ബന്ധം എന്ത്. ഗലീലിയോ ജനിച്ച് കൃത്യം 300 വര്‍ഷം തികഞ്ഞ അന്നാണ് സ്റ്റീഫന്‍ ഹോക്കിങ് ജനിച്ചത്. അതിലുമേറെ കൗതുകമായത് ഐന്‍സ്റ്റീന്റെ ജന്മ ദിനത്തിന്റെ അന്നാണ് ഹോക്കിങ് ഈ ലോകത്തോട് വിടപറഞ്ഞത് എന്ന കാര്യമാണ്.


ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ജനിച്ചത് മാര്‍ച്ച് 14 നാണ്. ഇന്നു തന്നെയാണ് പൈ ഡേയും. ഗണിത ശാസത്ര സമവാക്യമായ പൈയുമായി ( 3.14159) ബന്ധപ്പെട്ട ദിനമാണ് പൈ ഡേയായി ആചരിക്കുന്നത്. 3, 14 എന്നീ അക്കങ്ങള്‍ വരുന്നതിനാലാണ് വര്‍ഷത്തിലെ മൂന്നാം മാസമായ മാര്‍ച്ചിലെ 14 ാം തീയതി ഇങ്ങിനെ ആഘോഷിക്കുന്നത്.


ശാസ്ത്രലോകത്തിന് വളരെ പ്രധാനപ്പെട്ട ഈ ദിനം തന്നെ ആധുനിക ഭൗതിക ശാസ്ത്രത്തിലെ ഇതിഹാസ പുരുഷനായ സ്റ്റീഫന്‍ ഹോക്കിങ് വിടപറഞ്ഞതിന്റെ വിസ്മയത്തിലാണ് ശാസ്ത്ര ലോകം.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ