General News

സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു

Wed, Mar 14, 2018

Arabianewspaper 1102
സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു

വിഖ്യാത ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു. 76 വയസായിരുന്നു. നക്ഷത്രങ്ങളുടെ കാലഗതിക്കു ശേഷം രൂപപ്പെടുന്ന തമോഗര്‍ത്തങ്ങളെ കുറിച്ച് ആധുനിക ശാസ്ത്രലോകത്തിന് ഇതുവരെ ലഭിക്കാത അറിവുകള്‍ സമ്മാനിച്ച ബ്രിട്ടീഷ് ഭൗതിക സൈദ്ധായന്തികനായിരുന്നു ആപുര്‍വ നാഡി രോഗം മൂലം ശരിരമാസകലം ചലന ശേഷി നഷ്ടപ്പെട്ട ഹോക്കിങ്.


എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന തന്റെ ഒരൊറ്റ ഗ്രസ്ഥത്തിലൂടെ വിദ്യാര്‍ത്ഥി ലോകത്തേയും സാധാരണക്കാരേയും ഭൗതിക ശാസ്ത്രകുതുകികളാക്കി മാറ്റിയ ശാസ്ത്രജ്ഞനെന്ന ബഹുമതിയും സ്റ്റീഫനുള്ളതാണ്.


കേംബ്രിഡ്ജില്‍ പഠിച്ചു കൊണ്ടിരുന്നപ്പോഴാണ് കൈ കാലുകളുടെ ചലന ശേഷി നഷ്ടപ്പെടുന്നത്. പിന്നീട് ക്രമേണ ശരീരമാസകളം ചലന ശേഷി നഷ്ടപ്പെടുകയായിരുന്നു. എന്നാലും തളരാതെ ചക്ര കസേരയില്‍ ഇരുന്ന് തന്റെ ദൈന്യം ദിന കര്‍ത്തവ്യങ്ങള്‍ തുടരുകയായിരുന്നു ഈ ക്രാന്തദര്‍ശി.


ആത്മധൈര്യവും സ്ഥിരോത്സാഹവും ഒരു മനുഷ്യ ജീവിതത്തെ ഏത് ദുര്‍ഗതിയില്‍ നിന്നും വിജയത്തിന്റെ ഗിരിശൃംഖങ്ങളിലേക്ക് ഉയര്‍ത്തപ്പെടുമെന്നതിന് ജീവിക്കുന്ന ദൃഷ്ടാന്തമായിരുന്നു സ്റ്റീഫന്‍,


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ