General News

സംസ്ഥാനങ്ങള്‍ക്ക് പത്മവത് സിനിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്താനാവില്ല -സുപ്രീം കോടതി

Thu, Jan 18, 2018

Arabianewspaper 470
സംസ്ഥാനങ്ങള്‍ക്ക്  സിനിമ വിലക്ക് ഏര്‍പ്പെടുത്താനാവില്ല -സുപ്രീം കോടതി

വിവാദമായ പത്മാവത് ചിത്രത്തിന് സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രീം കോടതി നീക്കി. ഗുജറാത്ത്. ഹരിയാന, മദ്ധ്യപ്രദേശ, രാജസ്ഥാന്‍് തുടങ്ങിയ സംസ്ഥാനങ്ങളാണ് ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്.


രജപുത്ര ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദ ഫലമായാണ് സംസ്ഥാനങ്ങള്‍ ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. ജനുവരി 25 ന് ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് ഈ നാല് സംസ്ഥാനങ്ങള്‍ ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍,. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.


ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാരുകള്‍ ചി്ത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചത്. സംസ്ഥാനങ്ങള്‍ സുരക്ഷ ഒരുക്കണമെന്നും ക്രമസമാധാനം നിലനിര്‍ത്തുക സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണെന്നും കോടതി പറഞ്ഞു.


ക്രമസമാധാന നില തകരാറിലാകുമെന്ന് ചൂണ്ടിക്കാട്ടി ഒരു സര്‍ക്കാരിനും സിനിമയുടെ പ്രദര്‍ശനം തടയാനാവില്ലെന്ന് മുുമ്പും സുപ്രീം കോടതി വിധി പുറപ്പെടുവിച്ച കാര്യം നിര്‍മാതാക്കള്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന് അഭിഭാകന്‍ ഹരീഷ് സാല്‍വെ ചൂണിടക്കാട്ടി, കോടതി ഇത് അംഗീകരിച്ചു.


രജപ്രുത്ര രാജ്ഞി റാണി പത്മിനിയുടെ കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം എടുത്തിരിക്കുന്നത്., പത്മാവതി എന്ന പേരില്‍ മാറ്റം വരുത്തി പത്മാവത് എന്നാണ് ചിത്രത്തിന് പേരു നല്‍കിയിരിക്കുന്നത്.. അലാവുദ്ദീന്‍ ഖില്‍ജിയുടെ മുന്നില്‍ അകപ്പെടാതിരിക്കാന്‍ റാണി പത്മിനിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ ജൊഹര്‍ എന്ന ചടങ്ങ്, തീകൂട്ടി ചാടുക. നടത്തി ജീവനൊടുക്കുകയാണ് ഉണ്ടായത്. എന്നാല്‍, ഖില്‍ജിയും പത്മിനിയുമായി പ്രണയത്തിലാണെന്ന് കാണിക്കുന്ന സ്വപ്ന രംഗങ്ങള്‍ ചിത്രത്തിലുണ്ടെന്നാണ് രജപുത്ര സംഘടകള്‍ പറയുന്നത്. എന്നാല്‍. ഇത് സ്വപ്ന .സീനാണെന്നും ഖില്‍ജിയുടെ ഭാഗത്തു നിന്നും റാണിയോട് അതിയായ ആഗ്രഹം ഉയരുന്നതായി ചിത്രീകരിക്കാനാണ് ഈ സീന്‍ എഴുതി ചേര്‍ത്തതെന്ന് സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലി പറയുന്നു. എന്നാല്‍, ഇതു പോലും അനുവഗിക്കില്ലെന്നാണ് കര്‍മി സേന തുടങ്ങിയ രജപുത്ര സംഘടനകള്‍ പറയുന്നത്.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ