General News

ജോര്‍ജിന്റെ വിരട്ടല്‍ വനിതാ കമ്മീഷനോടും വേണ്ടെന്ന് എംസി ജോസഫൈന്‍

Sun, Aug 13, 2017

Arabianewspaper 234
ജോര്‍ജിന്റെ വിരട്ടല്‍ വനിതാ കമ്മീഷനോടും വേണ്ടെന്ന് എംസി ജോസഫൈന്‍
ആക്രമണത്തിന് ഇരയായ നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന് പിസി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ കേസ് എടുക്കുമെന്ന വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ പരിഹസിച്ചതിനെതിരെ കമ്മീഷന്‍ അദ്ധ്യക്ഷ രംഗത്ത്.

പിസി ജോര്‍ജിന്റെ വിരട്ടല്‍ വനിതാ കമ്മീഷനോട് വേണ്ടെന്ന് കമ്മീഷന്‍ അദ്ധ്യക്ഷ എംസി ജോസഫൈന്‍. ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കുന്നതരത്തില്‍ പിസി ജോര്‍ജ് നടത്തിയ പരാമര്‍ശത്തിനെതിരെ സ്വമേധായ കേസ് എടുത്തെന്ന വാര്‍ത്ത പുറത്തു വന്നതോടെയാണ് തന്റെ മുക്കൂചെത്താനായി വനിതാ കമ്മീഷന്‍ വരേണ്ടെന്ന് പിസി ജോര്‍ജ് പ്രതികരിച്ചത്.

സ്ത്രീകളുടെ പല വിഷയങ്ങളും സംസ്ഥാനത്തുണ്ടെന്നും അതെല്ലാം പരിഹരിച്ചെ ശേഷം വന്നാല്‍ ഒപ്പം കൂടാമെന്നാണ് പിസി ജോര്‍ജ് പറഞ്ഞത്.

നിമയത്തിന്റെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതെന്നും ഒട്ടേറെ പ്രമുഖര്‍ കമ്മീഷനു മുന്നില്‍ ഹാജാരായി മൊഴി നല്‍കിയിട്ടുണ്ട്. ജനപ്രതിനിധിയായ പിസി ജോര്‍ജും നിയമം അനുശാസിക്കാന്‍ ബാധ്യസ്ഥനാണ്. വിരട്ടല്‍ കമ്മീഷനു മുന്നില്‍ വേണ്ടെന്നും കമ്മീഷന്‍ അദ്ധ്യക്ഷ എം സി ജോസഫൈന്‍ പറഞ്ഞു.
Tags : PC George 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ