Sports News
ത്രിരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്ക് പരാജയം
Wed, Mar 07, 2018


ശ്രീലങ്കയില്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നടന്ന ത്രിരാഷ്ട്ര ടി 20 ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് പരാജയം. ലങ്കയ്ക്കെതിരെ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തു. തുടര്‍ന്ന് 175 റണ്‍സിന്റെ വിജയലക്ഷ്യവുമായി കളിക്കിറങ്ങിയ ശ്രീലങ്ക 18.3 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
നേരത്തെ, ശിഖര്‍ ധവാനാണ് 49 പന്തില്‍ 90 റണ്‍സ് നേടി ഇന്ത്യക്ക് മികച്ച സ്കോര്‍ നല്‍കിയത്. സാമാന്യം ഭേദപ്പെട്ട സ്കോറാണ് ഇന്ത്യ പടുത്തുയര്‍ത്തിയത്. എന്നാല്‍, കുശാല്‍ പേരേരയും (37 പന്തില്‍ 66) തിസര പെരേയ് രയും (10 പന്തില്‍ 22 ) കളിയുടെ ഗതി മാറ്റി മറിച്ചു.
പുതുമുഖങ്ങളെ വെച്ച് കളിക്കിറിങ്ങിയ ഇന്ത്യക്ക് അവസാന ഓവറുകളില്‍ റണ്‍സ് വിട്ടുകൊടുത്തത് വിനയായി. ഓള് റൗണ്ടര്‍ വിജയ് ശങ്കര്‍, ശാര്്ദ്ദൂല് ഋഷഭ് പന്ത്, വാഷിംഗ്ടണ്‍ സുന്ദര്‍, ജയദേവ് ഉനദ്കട്ട് എന്നീ പുതുമുഖങ്ങളെ കളത്തിലിറക്കി. ശാര്‍ദൂലിന്റെ ഒരു ഓവറില്‍ മാത്രം 27 റണ്‍സാണ് പിറന്നത്.
ഫീല്‍ഡിംഗിലെ പിഴവുകള്‍ ശ്രീലങ്ക മുതലാക്കിയതും പരിച.യസമ്പന്നരല്ലാത്ത ബൗളര്‍മാരെ അവസാന ഓവറുകളില്‍ കളിപ്പിച്ച് ഇന്ത്യ തല്ലുവാങ്ങിയതുമാണ് പരാജയത്തിന് കാരണമായത്. നായകന് രോഹിത് ശര്‍മയ്ക്ക് ഒരു റണ്‍ പോലും എടുക്കാനായില്ല. റെയ്ന ഒരു റണ്ണുമായി മടങ്ങി.
മനീഷ് പാണ്ഡെ (35 പന്തില്‍ 37) ഋഷഭ് പാന്ത് ( 23 പന്തില്‍ 23) എന്നിവരും ഇന്ത്യക്കു വേണ്ടി മികച്ച രീതിയില്‍ കളിച്ചു, ഇന്ത്യയുടെ അടുത്ത മത്സരം ബംഗ്ലാദേശിനെതിരെയാണ്.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- അന്ന ഹസാരെ ഉപവാസം അവസാനിപ്പിച്ചു
- കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് ക്രൂര മര്‍ദ്ധനം
- പൊട്ടിക്കരഞ്ഞ് സ്റ്റീവ് സ്മിത്തിന്റെ വാര്‍ത്താസമ്മേളനം
- എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികളും വില്ക്കാന് വിജ്ഞാപനമായി
- സിബിഎസ്ഇ ചോദ്യ പേപ്പര്‍ ചോര്‍ന്നു, കര്‍ശന നടപടിയെന്ന് കേന്ദ്രം
- അപകടത്തില്‍പ്പെട്ട വയോധികയെ ആരും തിരിഞ്ഞു നോക്കിയില്ല
- പിണറായി ഗഡ്കരിയുമായി ചര്‍ച്ച നടത്തി
- ഷമി ഭാര്യയെ കാണാന്‍ കൂട്ടാക്കിയില്ല, മകളെ കണ്ടു
- മാമുക്കോയ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു
- ഇന്ത്യയിലെ തങ്ങളുടെ ഇടപാടുകാര്‍ കോണ്‍ഗ്രസ് എന്ന് കേംബ്രിഡ്ജ് അനലിറ്റിക

Latest News Tags
Advertisment