OMG News

പാഞ്ഞുവന്ന പിക് അപ് ഇടിച്ചു, കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

Mon, Feb 19, 2018

Arabianewspaper 1768
പാഞ്ഞുവന്ന പിക് അപ് ഇടിച്ചു, കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

പാഞ്ഞുവന്ന പിക് അപ് വാഹനം ഇരുചക്ര വാഗനത്തില്‍ ഇടിച്ചു തുടര്‍ന്ന് ബൈക്കില്‍ സഞ്ചരിച്ചിരുന്ന കൊച്ചു കുട്ടിയടങ്ങുന്ന കുടുംബം റോഡില്‍ തെറിച്ചു വീണു. ഇടിയുടെ ആഘാതത്തില്‍ മീറ്ററുകളോളം ബൈക്ക് തെന്നി നീങ്ങി.


എന്നാല്‍, നിമിഷങ്ങള്‍ക്കകം ചെറിയ കുട്ടി എഴുന്നേറ്റു വന്നു. വാഹനം ഓടിച്ചിരുന്നയാളും എഴുന്നേറ്റിരുന്നു. തലയ്ക്ക് പരിക്കേറ്റ സ്ത്രീയെ ചിലര്‍ താങ്ങി എടുത്തു.


ഗുജറാത്തിലെ അതിര്‍ത്തി ജില്ലയായ ബനസ്‌കന്ധയിലാണ് സംഭവം, അപകടം നടന്ന ഉടനെ ആളുകള്‍ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. ഉടനെ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. നിസാരപരിക്കുകളോടെ മൂവരും രക്ഷപ്പെടുകയായിരുന്നു,


ഇവിടെ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.


Tags : accident 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ