Sports News

കൊല്‍ക്കൊത്തയ്ക്ക് പിന്നാലെ കേപ് ടൗണ്‍ നൈറ്റ് റൈഡേഴ്‌സുമായി ഷാരൂഖ്

Tue, Jun 20, 2017

Arabianewspaper 4055
കൊല്‍ക്കൊത്തയ്ക്ക് പിന്നാലെ കേപ് ടൗണ്‍ നൈറ്റ് റൈഡേഴ്‌സുമായി ഷാരൂഖ്

ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്‍ ദക്ഷിണാഫ്രിക്കന്‍ ടി 20 ക്രിക്കറ്റ് ടീമിനെ സ്വന്തമാക്കി. ഇന്ത്യയിലെ ഐപിഎല്‍ ടീമായ കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്‌സിനു പിന്നാലെയാണ് ദക്ഷിണാഫ്രിക്കന്‍ ടി 20 ലീഗില്‍ കളിക്കുന്ന ടീമിനെ ഷാരൂഖ് സ്വന്തമാക്കിയത്.


കേപ്ടൗണ്‍ നൈറ്റ് റൈഡേഴ്‌സ് എന്നാണ് ടീമിന്റെ പേര്, ജെപി ഡുമിനിയാകും ടീമിനെ നയിക്കുക. ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയാണ് ചാമ്പ്യന്‍ഷിപ്പ് നടത്തുക. പത്തു വര്‍ഷം മുമ്പ് ആരംഭിച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചുവടു പിടിച്ചാണ് ദക്ഷിണാഫ്രിക്കയും ഈ രംഗത്തേക്ക് എത്തുന്നത്.


ഡെല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ സഹ ഉടമകളായ ജിഎംആറും ജോഹന്നസ് ബര്‍ഗ് ആസ്ഥാനമായ ടീമിനെ സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യ, പാക്കിസ്ഥാന്‍, ദുബായ് എന്നിവടങ്ങളില്‍ നിന്നുുള്ളവരുടെ ഉടമസ്ഥതയില്‍ എട്ടോളം ടീമുകളാണ് ഇപ്പോള്‍ രൂപികൃതമായത്. ദൂബായിലെ പ്രവാസി ഇന്ത്യക്കാരനായ അജയ് സാഥി പോര്‍ട്ട് എലിസബത്ത് ടീമിനെയാണ് സ്വന്തമാക്കിയത് ഹോങ്കോംഗിലെ സുശീല്‍ കുമാര്‍ ബ്ലൊഫോണ്ടന്‍ ടീമിനേയും സ്വന്തമാക്കി,.


നവംബറിലാണ് ടി 20 ഗ്ലോബല്‍ ലീഗ് എന്ന പേരില്‍ ചാമ്പ്യന്‍ഷിപ്പ് അരങ്ങേറുക. തിങ്കളാഴ്ച ലണ്ടനിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. പത്ത് രാജ്യങ്ങളിലെ 400 കളിക്കാര്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യപ്പെട്ട് സമീപിച്ചിട്ടുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ